. ഫേസ്ബുക്ക് അഡിറ്റാണൊ താങ്കള്‍ ? എന്നാല്‍ ഈ സോഫ്റ്റ്വെയര്‍ നിങ്ങള്‍ക്ക് വേണ്ടി മാത്രം ആണു


കഴിഞ്ഞ ദിവസം  മാക്സ്തോണ്‍ എന്ന സ്പീഡ് കൂടിയ ബ്രൌസറിനെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തിയിരുന്നു, ഇന്നു ഞാന്‍ മറ്റൊരു ബ്രൌസര്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണിവിടെ .പേരു "റോക്കറ്റ് മെല്‍റ്റ് ", പേരു പോലെ എല്ലാ സാധനങ്ങളും ഇതില്‍ മെല്‍റ്റായിട്ടുണ്ട്, എന്നാല്‍ എടുത്ത് പറയാന്‍ ഉള്ള പ്രത്യേകത സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങിനു ഇതു നല്‍കുന്ന പ്രാധാന്യം ആണു.

ഇതു സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങിന്റെ യുഗമാണു,രാവിലെ എഴുന്നേല്‍ക്കുന്നതും ബാത്ത് റൂമില്‍ പോകുന്നതും ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും കൂട്ടുകാരെ അറിയിക്കുന്ന യുവതീ - യുവാക്കളുടെ കാലം,അതിനാല്‍ ഫേസ്ബുക്കില്ലാത്ത ഒരു ദിവസം നമ്മളെ പോലെ ഉള്ളവര്‍ക്ക് ചിന്തിക്കാന്‍ ആവില്ല, അതേസമയം നമുക്ക് ബുദ്ധിമുട്ടാന്‍ സമയവുമില്ല,

ഉദാഹരണത്തിനു നിങ്ങള്‍ ഫേസ്ബുക്കിലിരുന്നു ചാറ്റ് ചെയ്യുംബോള്‍ ഞാന്‍ വന്ന്‍ "ഡാ അറിഞ്ഞോ ? ഓക്സിജന്‍ ശ്വസിക്കുന്നതിനു നമ്മുടെ ഗവണ്മെന്റ് വിനോദ നികുതി ഏര്‍പ്പാടാക്കാന്‍ പോണു, വാര്‍ത്ത ഇപ്പോള്‍ മാതൃഭൂമിയിലുണ്ടെന്ന്‍ " പറഞ്ഞാലും എനിക്ക് അത് നോക്കാന്‍ സമയമില്ല എന്ന്‍ പറയുന്നവരാണു നമ്മള്‍, കാരണം കൂട്ടുകാരനുമായുള്ള/കൂട്ടുകാരിയുമായുള്ള ചാറ്റിങ്ങ് മുടങ്ങും, അത് തന്നെ കാരണം,

ഇനി ഞാന്‍ എന്തിനാ ഇക്കാര്യങ്ങള്‍ ഇവിടെ പറയുന്നതെന്നാവും നിങ്ങളുടെ ചിന്ത, ഞാന്‍ പരിചയപ്പെടുത്തുന്ന ഈ ബ്രൌസര്‍ ഒരു ബ്രൌസര്‍  അല്ല വൌവ്സര്‍ ആണു( അവരുടെ കംബനി പറയുന്നതാ ഈ പേരു ) , അതായത് നിങ്ങള്‍ ഇനി ഫേസ്ബുക്കില്‍ അധികം കേറി കളിക്കണ്ട എന്നര്‍ഥം, അയ്യോ എന്നെ തെറി പറയണ്ട, നിങ്ങള്‍ അവിടെയുള്ളവരെ ഉപേക്ഷിക്കണം എന്നല്ല, ഇനി ഫേസ്ബുക്കില്‍ പോകാതെ മറ്റു സൈറ്റുകള്‍ നോക്കുംബോളും ഫേസ്ബുക്ക് ഷെയറിങ്ങും ലൈക്കിങ്ങും ചാറ്റിങ്ങും നിങ്ങള്‍ക്ക് തുടരാം, അതിനാണീ വൌസര്‍.



ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ പൂര്‍ണ്ണ വലിപ്പത്തില്‍ കാണാന്‍ കഴിയുന്നതാണു
 ചിത്രം1  ചിത്രം2  ചിത്രം3  ചിത്രം4
 ചിത്രം5  ചിത്രം6  ചിത്രം7  ചിത്രം8
 ചിത്രം9  ചിത്രം10  ചിത്രം11  ചിത്രം12
 ചിത്രം13  ചിത്രം14  ചിത്രം15  ചിത്രം16
 ചിത്രം17  ചിത്രം18  ചിത്രം19  ചിത്രം20


എങ്ങിനെയാണിതിന്റെ പ്രവര്‍ത്തനമെന്ന്‍ നോക്കാം,

ഡൌണ്‍ ലോഡ് ചെയ്ത ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക,നെറ്റില്‍ നിന്നും ലേറ്റസ്റ്റ് വേര്‍ഷന്‍ തനിയെ ഇന്‍സ്റ്റാള്‍ ആകും , ഇന്‍സ്റ്റാള്‍ ആയാല്‍ ഓപ്പണ്‍ ആക്കുംബോള്‍ തന്നെ നിങ്ങളുടെ ഫേസ്ബുക്ക് യൂസര്‍നെയിമും പാസ്സ് വേഡും ചോദിക്കും, അതു നല്‍കുക ചിത്രം 1, പേടിക്കാനൊന്നുമില്ല , നിങ്ങളുടെ പാസ്സ് വേഡൊന്നും അവര്‍ക്ക് കിട്ടില്ല, 

ഇപ്പോള്‍ മറ്റൊരു വിന്‍ഡോ വരും ചിത്രം 2 അതില്‍ ലോഗിന്‍ വിത്ത് ഫേസ്ബുക്ക് എന്നതില്‍ ക്ലിക്ക് ചെയ്യുക,ഇനി വരുന്ന വിന്‍ഡോയില്‍ ചിത്രം 3 Allow എന്നത് ക്ലിക്ക് ചെയ്യുക, ഇനി വരുന്ന വിന്‍ഡോ ചിത്രം 4 നിങ്ങള്‍ക്ക് എന്തെല്ലാം ആപ്ലിക്കേഷന്‍ ഫേസ്ബുക്കിനൊപ്പം എളുപ്പത്തില്‍ ഉപയോഗിക്കണമെന്ന്‍ ആണു ചോദിക്കുന്നത്, അതില്‍ യൂ ടൂബ്,ട്വിറ്റര്‍( ആവശ്യമെങ്കില്‍ മാത്രം )ജീ മെയില്‍ എന്നിവയിലെ ഒഴികെ ബാക്കിയുള്ളതില്‍ ക്ലിക്ക് ചെയ്തു നീല ടിക് മാര്‍ക്ക് എടുത്ത് കളയുക, എന്നിട്ട് Add and Continue എന്നതില്‍ ക്ലിക്ക് ചെയ്യുക,ഇനി വരുന്ന വിന്‍ഡോയില്‍ ചിത്രം-5 നിങ്ങളുടെ ഫേസ്ബുക്കിലെ സുഹൃത്തുക്കളെ കാണാം, അവയില്‍ നിന്നും ഇതു പോലെ തന്നെ ടിക്ക് മാര്‍ക്ക് ഒഴിവാക്കുക

ഇപ്പോള്‍ നമ്മള്‍ ഫേസ്ബുക്കില്‍ ലോഗിന്‍ ആകുന്ന ഒരു ഘട്ടമാണു കടന്നത്, മേല്‍ പറഞ്ഞ ഓപ്ഷനുകള്‍ രണ്ടാമത് ഒരിക്കല്‍ നിങ്ങള്‍ ഈ ബ്രൌസര്‍ ഉപയോഗിക്കുംബോള്‍ കാണിക്കില്ല, ആദ്യ ഒരു തവണ മാത്രമേ അതുണ്ടാകു,

ഇപ്പോള്‍ ബ്രൌസര്‍ ഓപ്പണ്‍ ആയിട്ടുണ്ടാകും,  ചിത്രം6 ,എന്തെല്ലാം അതില്‍ ഉണ്ടെന്ന്‍ നോക്കു

മുകളില്‍ ഇടത് വശത്തായി Rocketmelt  (ചിത്രം7) എന്നെഴുതിയിരിക്കുന്നതിനടുത്ത് നോക്കു, ഫേസ് ബുക്കിലെ നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ അവിടെ കാണാം, ഒപ്പം ഫ്രണ്ട്സ് റിക്വസ്റ്റ് വരുന്നതും  (ചിത്രം8)  മെസ്സേജ് വരുന്നതും കൂട്ടുകാര്‍ അപ്ഡേറ്റുകളില്‍ കമന്റ് ഇടുന്നതിന്റെ നോട്ടിഫിക്കേഷനുകളും  (ചിത്രം9)  അവിടെ കാണാം


ഇനി ഫേസ്ബുക്കിലെ ചാറ്റ്..

 ചിത്രം10 നോക്കു, വലതു വശത്ത് ബ്രൌസറിലെ സ്ക്രോള്‍ ബാറിനൊപ്പം നിങ്ങളുടെ ഫേസ്ബുക്കിലെ സുഹൃത്തുക്കളെ കാണാം, ലിസ്റ്റിലെ ഒരാളുടെ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ അയാളുമായ് ചാറ്റ് ചെയ്യാന്‍ ആകും, ആ ലിസ്റ്റില്‍ മുകളിലായി പച്ച ബട്ടന്‍ ഉള്ളവര്‍ ഉണ്ടെങ്കില്‍ അവര്‍ ഇപ്പോള്‍ ഓണ്‍ ലൈന്‍ ആണെന്നര്‍ഥം,  ചിത്രം11 ലെ പോലെ ആ പച്ച കളര്‍ ഉള്ള ഭാഗത്ത് ക്ലിക്ക് ചെയ്താല്‍ ഫേസ്ബുക്ക് ചാറ്റ് ഓഫ് ലൈനും ഓണ്‍ ലൈനും ആക്കാന്‍ സാധിക്കും,ഒപ്പം ആ ലിസ്റ്റിലെ ഒരാളുടെ പേരില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ സൌകര്യങ്ങളും നിങ്ങള്‍ക്ക് കാണാം ( ചിത്രം12),


നിങ്ങള്‍ സന്ദര്‍ശിച്ച് കൊണ്ടിരിക്കുന്ന സൈറ്റ് കൂട്ടുകാര്‍ക്ക് ഷെയര്‍ ചെയ്യാന്‍ ചിത്രം 13 ലെ ഷെയര്‍ ബട്ടന്‍ സഹായിക്കും, ഇനി ഫേസ്ബുക്കില്‍ നിങ്ങളുടെ ഫീഡ് കാണാ‍ന്‍ ( അതായത് നിങ്ങളുടെ കൂട്ടുകാരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ ) ചിത്രം 14 ല്‍ കാണുന്ന എഫ് എന്ന ബട്ടന്‍ അമര്‍ത്തി നോക്കുക, പോസ്റ്റുകള്‍ ലൈക്ക് ചെയ്യാനും ഷെയര്‍ ചെയ്യാനുമെല്ലാം അവിടെ നിന്നും സാധിക്കും,ഇതല്ലാതെ പെട്ടന്ന്‍ ഷെയര്‍ ചെയ്യാന്‍ (ചിത്രം 5 ല്‍ )മുകളിലെ ഇടത് മൂലയിലെ ആ ചെറിയ ചതുരത്തിലുള്ള ബട്ടന്‍ സഹായിക്കും


ഇടത് വശത്തു കാണിക്കുന്ന ഏതെങ്കിലും ആപ്ലിക്കേഷന്‍ ഐക്കണ്‍ ഡിലീറ്റ് ചെയ്യാന്‍ അതില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക(ചിത്രം15).യൂ ടൂബിലെ വീഡിയോകള്‍ ചെര്‍ച്ച് ചെയ്യാനും കാണാനും (ചിത്രം16)യൂ ടൂബിന്റെ ഐക്കണില്‍ ക്ലിക്ക് ചെയ്യുക, ബ്രൌസറിന്റെ മെയിന്‍ ഓപ്ഷന്‍സ് കാണാന്‍ ചിത്രം17 ലെ പോലെ റോക്കറ്റ് മെല്‍റ്റ് എന്ന ബട്ടന്റെ ഒപ്പമുള്ള ആരോയില്‍ ക്ലിക്ക് ചെയ്യുക


ചാറ്റ് റൂമിലേയോ ഇടത് വശത്തെ ആപ്ലിക്കേഷനോ വിഡ്ത്ത് കൂട്ടണമെന്നുണ്ടെങ്കില്‍ ബ്രൌസറിന്റെ താഴെ രണ്ട് മൂലയിലും ഓരോ ചെറിയ ക്ലിപ്പിന്റെ ഐക്കണ്‍ ( ചിത്രം18 ല്‍ താഴെ) ഉണ്ട് , അതില്‍ ക്ലിക്ക് ചെയ്യുക

നമുക്ക് ചാറ്റ് സൌകര്യമൊന്നും വേണ്ട എങ്കില്‍ അത് ആ ബാറില്‍ റൈറ്റ് ക്ലിക്ക് (ചിത്രം19) ചെയ്ത് ഒഴിവാക്കം, തിരികെ കൊണ്ട് വരാന്‍ മെയിന്‍ ഓപ്ഷനില്‍ ( ചിത്രം17) ഏഡ്ജസ് എന്നത് എടുത്താല്‍ ടിക്ക് മാര്‍ക്ക് ചെയ്ത് സാധ്യമാവും , ഇനി നിങ്ങള്‍ ഫേസ് ബുക്ക് നോക്കുന്ന പോലെ തന്നെ മറ്റു സൈറ്റുകള്‍ നോക്കുംബോള്‍ ട്വിറ്ററിലെ ട്വീറ്റുകള്‍ കാണാം ട്വിറ്ററിന്റെ ഐക്കണ്‍ ക്ലിക്ക് ചെയ്യുക



ഫേസ്ബുക്കില്‍ കുത്തിയിരിക്കുന്ന നിങ്ങളുടെ കൂട്ടുകാര്‍ക്കും ഈ മെയില്‍ ഫോര്‍വേഡ് ചെയ്യു,അവരും ആര്‍മാദിക്കട്ടെ,

നിങ്ങള്‍ക്കറിയാമോ നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈലിനു മനോഹരമായ ഹെഡ്ഡര്‍ കൊടുക്കാം ഉദാ : ഈ ലിങ്ക് നോക്കു http://www.facebook.com/ratheeshparur , ഇതു പോലെ നിങ്ങള്‍ക്കും നിങ്ങളുടെ പ്രൊഫൈല്‍ സുന്ദരമാക്കാം,അതിനായുള്ള കവര്‍ ഇമേജിനു ഇവിടെ ക്ലിക്ക് ചെയ്യുക,ശേഷം സെറ്റ് ആസ് മൈ കവര്‍ എന്നതില്‍ ക്ലിക്കി ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്യുക,ബാക്കി നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക്ക, ശരിയാവാത്തവര്‍ എന്നെ കോണ്ടാക്റ്റ് ചെയ്യുക

--
You received this message because you are subscribed to the Google
Groups "Kerala friends കേരള കൂട്ടുകാര്‍" group.
To post to this group, send email to
Onlinekeralafriends@googlegroups.com
To unsubscribe from this group, send email to
Onlinekeralafriends+unsubscribe@googlegroups.com
For more options, visit this group at
http://groups.google.com/group/Onlinekeralafriends?hl=ml?hl=ml

അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.