മുടി വളരാന്‍ സഹായിക്കുന്ന ചില നിസാര വഴികള്‍..........




എന്തൊക്കെ ഫാഷന്‍ വന്നാലും നല്ല മുടി കൊതിക്കാത്ത സ്ത്രീകളുണ്ടാകില്ല. എന്നാല്‍ ഇതോ കുറച്ചു പേര്‍ക്ക് മാത്രം ലഭിക്കുന്ന സൗഭാഗ്യവും. നല്ലപോലെ മുടി വളരാന്‍ സഹായിക്കുന്ന ചില വഴികളുണ്ട്. ചില നിസാര വഴികള്‍,

 

*തേങ്ങാപ്പാല്‍, ആട്ടിന്‍പാല്‍ എന്നിവ തുല്യ അളവിലെടുത്ത് തലയോടില്‍ തിരുമ്മിപ്പിടിപ്പിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇത് ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നത് നല്ലതാണ്.

*
മൂന്നു സ്പൂണ്‍ തേങ്ങാപ്പാലെടുത്ത് ഇതില്‍ പകുതി നാരങ്ങ പിഴിഞ്ഞ നീരു ചേര്‍ത്ത് തലയോടില്‍ തേച്ചു പിടിപ്പിക്കുക. 

*
ഒരു മുട്ട, അരക്കപ്പ് പച്ച പശുവിന്‍ പാല്‍, ഒരു സ്പൂണ്‍ വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് തലയില്‍ തേച്ചു പിടിപ്പിക്കുക. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.

*
വെളിച്ചെണ്ണയില്‍ മയിലാഞ്ചിയില, കറിവേപ്പില, ചെമ്പരത്തിപ്പൂ എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. ഈ വെളിച്ചെണ്ണ തലയില്‍ പുരട്ടുന്നത് മുടി വളരാനും മുടി നരയ്ക്കാതിരിക്കാനും സഹായിക്കും. 

*
നെല്ലിക്കയും മയിലാഞ്ചി ഇലയും അരച്ച് മുടിയില്‍ പുരട്ടുന്നതും മുടിവളര്‍ച്ചയെ സഹായിക്കും. 


*
വെളിച്ചെണ്ണ മാത്രമായി തലയില്‍ പുരട്ടാതെ അല്‍പം ബദാം ഓയിലും ഒലീവ് ഓയിലും കൂട്ടിച്ചേര്‍ത്ത് പുരട്ടുക. ഇത് മുടി വളരാന്‍ സഹായിക്കുമെന്ന് മാത്രമല്ലാ, മുടിയില്‍ താരന്‍ വരാതിരിക്കാന്‍ നല്ലതുമാണ്.

*
മുടി വളര്‍ച്ചക്കു പറ്റിയ നല്ലൊരു വസ്തുവാണ് കറ്റാര്‍ വാഴ. ഇത് വെളിച്ചെണ്ണയില്‍ കാച്ചി തേക്കുകകയോ മിക്‌സിയില്‍ അരച്ച് തലയില്‍ പുരട്ടുകയോ ചെയ്യാം. മുടി വളരുമെന്നു മാത്രമല്ലാ, മുടിയുടെ തിളക്കവും മൃദുത്വവും കൂടുകയും ചെയ്യും.
* വെളിച്ചെണ്ണ ചെറുചൂടോടെ തലയില്‍ പുരട്ടി മസാജ് ചെയ്യുന്നതാണ് മുടി വളരാനുള്ള ഏറ്റവും ലളിതമായ മാര്‍ഗം. ആഴ്ചയില്‍ രണ്ടുമൂന്നു തവണയെങ്കിലും ഇത് ചെയ്യണം.



Rashid tuvvur


അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.