കന്പ്യൂട്ടര്‍ സയന്‍സ് / ഐ.ടി മേഖലയില്‍ കേരളത്തില്‍ ഉപരിപഠനം

സ്കോളര്‍ഷിപ്പോടെ കന്പ്യൂട്ടര്‍ സയന്‍സ് / ഐ.ടി മേഖലയില്‍ കേരളത്തില്‍ ഉപരിപഠനം

കേരളസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള സ്വയംഭരണ സ്ഥാപനമായ ഐ.ഐ.ഐ.ടി.എം - കെ അടുത്ത അദ്ധ്യയന വര്‍ഷത്തേയ്ക്ക് (2012-13) കന്പ്യൂട്ടേഷണല്‍ സയന്‍സ്  / ഐ.ടി / ഇ-ഗവേണന്‍സ് / ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്സ് / ജിയോ ഇന്‍ഫര്‍മാറ്റിക്സ് തുടങ്ങിയ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

ഐ.ടി വിഭാഗത്തില്‍ അതിവേഗം വളരുന്ന മേഖലകളില്‍ രാജ്യാന്തര നിലവാരത്തില്‍ കേരളത്തിലെ കുട്ടികളെ വാര്‍ത്തെടുക്കുക എന്ന ഉദ്ദേശത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ സ്പീ‍‍ഡ് ഐ.ടി സ്കോളര്‍ഷിപ്പോടെയാണ് ഐ.ഐ.ഐ.ടി.എം-കെ കോഴ്സുകള്‍ നടത്തുന്നത്. പ്രതിമാസം 8000 രൂപയാണ് സ്കോളര്‍ഷിപ്പ് തുക.

ഐ.ഐ.ഐ.ടി.എം-കെ നടത്തുന്ന ഈ കോഴ്സുകളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന കുട്ടികള്‍ക്ക് അന്താരാഷ്ട്ര സര്‍വ്വകലാശാലകളില്‍ ഇന്‍റേണ്‍ഷിപ്പ് അവസരവും ലഭ്യമാണ്.
അതു കൂടാതെ തന്നെ രാജ്യത്തെ മികച്ച ഐ.ടി കമ്പനികളായ ടി.സി.എസ്, ഇന്‍ഫോസിസ്, ജി.ഇ, ഫിലിപ്സ് തുടങ്ങിയവയില്‍ കാന്പസ് പ്ലെയിസ്മെന്‍റ് സൌകര്യം ഉണ്ട്. ഗവേഷണ തല്പരരായവര്‍ക്ക് ബിരുദാനന്തര ബിരുദ പഠനത്തോടൊപ്പം കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ഗവേഷണ പദ്ധതികളില്‍ അംഗമാകാനുള്ള അവസരം ലഭിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിലെ ഒരു മുഖ്യധാര ഗവേഷണ സ്ഥാപനമായ ഐ.ഐ.ഐ.ടി.എം-കെ അന്താരാഷ്ട്ര നിലവാരത്തിലുള്ള നിരവധി പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും, നിരവധി പുരസ്കാരങ്ങള്‍ കരസ്തമാക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യാന്തര നിലവാരത്തിലുള്ള നിരവധി ഗവേഷകരുടെ ഒരു കൂട്ടായ്മയാണ് ഇവിടെ അധ്യാപനത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

താഴെപ്പറയുന്ന കോഴ്സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

M.Sc (IT) – രണ്ട് വര്‍ഷം - 60 സീറ്റ്
   
    യോഗ്യത : എഞ്ചിനീയറിംഗ് ഡിഗ്രി /  തത്തുല്യ യോഗ്യതയും 60% മാര്‍ക്ക് / CGPA 6.5

M.Sc കംമ്പ്യൂട്ടേഷണല്‍ സയന്‍സ് - 2 വര്‍ഷം - 40 സീറ്റ്

    യോഗ്യത : മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിട്ടുള്ള ബിരുദം / എഞ്ചിനീയറിംഗ്
    ബിരുദവും 60% മാര്‍ക്ക് / CGPA 6.5

M.Sc ജിയോ ഇന്‍ഫര്‍മാറ്റിക്സ് - 2 വര്‍ഷം - 40 സീറ്റ്

    യോഗ്യത : മാത്തമാറ്റിക്സും ഫിസിക്സും ഒരു വിഷയമായി പഠിച്ചിട്ടുള്ള ബിരുദം / എഞ്ചിനീയറിംഗ്
    ബിരുദവും 60% മാര്‍ക്ക് / CGPA 6.5

M.Phil ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്സ് - 1 വര്‍ഷം - 15 സീറ്റ്

    യോഗ്യത : M.Sc ബോട്ടണി, ഫിസിക്സ്, മാത്തമാറ്റിക്സ്, എന്‍വയോണ്‍മെന്‍റല്‍ സയന്‍സ്, കെമിസ്ട്രി, സുവോളജി, പ്ലാന്റ് സയന്‍സ് തുടങ്ങിയവയില്‍ 60% മാര്‍ക്ക് / CGPA 6.5

മുകളില്‍ പറഞ്ഞ കോഴ്സുകള്‍ക്ക്  യോഗ്യതാ പരീക്ഷയ്ക്ക് 65% മാര്‍ക്ക് / CGPA 7.0 കരസ്തമാക്കിയവര്‍ക്ക് സ്പീഡ് ഐ.ടി സ്കോളര്‍ഷിപ്പ് ലഭിക്കുന്നതാണ്.


പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഇ-ഗവേണന്‍സ് - 1 വര്‍ഷം - 45 സീറ്റ് (15 സീറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു.)

യോഗ്യത : ഏതെങ്കിലും ഒരു വിഷയത്തില്‍ ഉള്ള ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും, MBA / B.Tech / MCA ക്കാര്‍ക്ക് മുന്‍ഗണന.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി - 21 മേയ് 2012. ഡി.ഡി സമര്‍പ്പിക്കേണ്ട അവസാന തീയതി - 25 മേയ് 2012.

അഖിലേന്ത്യാ പ്രവേശന പരീക്ഷ – 02‍ ജൂണ്‍ 2012

അവസാന വര്‍ഷ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാന്‍ അവസരം ഉണ്ട്.
ഓണ്‍ലൈനായി അപേക്ഷിക്കാന്‍ താഴെപ്പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
 www.iiitmk.ac.in/admission

അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.