മൊബൈലി പപ്രീ-പൈഡ് കണക്ഷന്‍ ഉള്ളവര്‍ സൂക്ഷിക്കുക


മൊബൈലി പപ്രീ-പൈഡ് കണക്ഷന്‍ ഉള്ളവര്‍ സൂക്ഷിക്കുക ... ദിവസവും രാത്രി നിങ്ങള്‍ക്കുള്ള ഇരുട്ടടി അവര്‍ നല്ല രീതിയില്‍ തരുന്നുണ്ട്. രാവില്‍ എഴുന്നേല്‍ക്കുമ്പോള്‍ നിങ്ങളുടെ മൊബൈലില്‍ ഒന്ന് നോക്കൂ... ഒരു മെസ്സേജ് കാണാം ."you have remaining .... SAR balance".
എന്താ എന്നല്ലേ എനിക്ക് ഇപ്പോള്‍ ഡെയിലി രാവിലെ ഇങ്ങനെ പണി കിട്ടുന്നുണ്ട്‌ ... കിടക്കും മുമ്പ് നിങ്ങളുടെ മൊബൈല്‍ ബാലന്‍സ് എത്ര എന്ന് നോക്കി കിടന്നാല്‍ രാവിലെ വിവരം അറിയാം.
അതേപോലെ മൊബൈലി ഇപ്പോള്‍ വിളിച്ച കാല്‍ എത്ര കാശായി എന്ന് മെസ്സേജ് തരാറില്ല ... പകരം "നിങ്ങളുടെ ഇനിയുള്ള ബാലന്‍സ് ഇത്ര " എന്ന് മാത്രമേ വരാറുള്ളൂ ...

ലക്ഷക്കണക്കിന് പ്രീ-പൈഡ് കണക്ഷന്‍ ഉള്ള ഒരു കമ്പനി ഡെയിലി ഒരു SAR ഒരു ലൈനില്‍ നിന്നും വലിച്ചാല്‍ എത്രയായി.. ഒരാള്‍ക് ഡെയിലി ഒരു SAR.. ആരും അതത്ര കാര്യം ആക്കാരില്ല... പക്ഷെ ഡെയിലി എനിക്ക് ഈ പണി കിട്ടുന്നതിനാല്‍ എനിക്കിത് ഇവിടെ പറയാതിരിക്കാന്‍ പറ്റുന്നില്ല .. ഇതേപോലെ തന്നെ എന്റെ ഒരു സുഹൃത്തിനും സംഭവിക്കുന്നു.

ഒരാഴ്ചയായി ഞാന്‍ ഇത് ചെക്ക്‌ ചെയ്യുന്നു.. കാരണം നമ്മള്‍ തലേന്ന് വിളിച്ച കാള്‍ മെസ്സേജ് ആയിരിക്കും എന്ന് കരുതി പലരും ഇത് മൈന്‍ഡ്‌ ചെയ്യാറില്ല. എനിക്ക് സ്ഥിരം പണി വന്നപ്പോള്‍ ഇന്നലെ ഞാന്‍ 1.30 നു (അപ്പോള്‍ നിങ്ങള്‍ ചോദിക്കും ഇങ്ങേര്‍ക്ക് ഈ സമയത്ത് ഉറക്കം ഇല്ലേ എന്ന്... ലത് വന്നാല്‍ അല്ലെ കിടക്കാന്‍ പറ്റൂ ) ബാലന്‍സ് ചെക്ക്‌ ചെയ്തു കിടന്നു, രാവിലെ പണിയും കിട്ടി . അതിനാല്‍ ഈ കണക്ഷന്‍ ഉള്ളവര്‍ ഒന്ന് ശ്രദ്ടിച്ചാല്‍ നന്നായിരുന്നു...

പിന്നെ അവരുടെ ഓരോരോ ഓഫര്‍ sms ഞാന്‍ തിരിച്ചു ഒന്നും activate ചെയ്യാത്തതിനാല്‍ അങ്ങനെ ദിവസവും അവര്‍ കട്ട്‌ ചെയ്യും എന്ന് പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കൂല്ല .. കാരണം ഞാന്‍ അത്തരം ഒരു കാര്യവും active ആക്കിയിട്ടില്ല...

സൂക്ഷിക്കൂ ... ഒന്ന് ശ്രദ്ധിച്ചു അറിയിക്കൂ ... Mobily Connection.

-- 

അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.