കൊളസ്‌ട്രോളിനെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ മാറ്റിവെയ്‌ക്കാം

കൊളസ്‌ട്രോളിനെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ മാറ്റിവെയ്‌ക്കാം

ഈ ആധുനിക ലോകക്രമത്തില്‍ ജീവിതശൈലി രോഗങ്ങളുടെ ആധിക്യം കൂടിവരികയാണ്‌. പ്രമേഹം, രക്‌തസമ്മര്‍ദ്ദം, ക്യാന്‍സര്‍ എന്നിവപോലെതന്നെ കൊളസ്‌ട്രോളും ഒരു പ്രധാന ആരോഗ്യപ്രശ്‌നമായി മാറുകയാണ്‌. കൊളസ്‌ട്രോളിന്റെ അളവ്‌ വര്‍ദ്ധിക്കുന്നത്‌ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുന്നു.

എന്നാല്‍ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനായി ഭക്ഷണക്രമത്തില്‍ വരുത്തുന്ന മാറ്റങ്ങളില്‍ ചില തെറ്റിദ്ധാരണകള്‍ വെച്ചുപുലര്‍ത്തുന്നവരുമുണ്ട്‌. അത്‌ എന്തൊക്കെയാണെന്ന്‌ നോക്കാം...

മികച്ച ആഹാരശീലവും ജീവിതശൈലിയും കൊളസ്‌ട്രോള്‍ നിയന്ത്രിക്കുമോ?

ഇത്‌ പൂര്‍ണമായും ശരിയല്ല. മികച്ച ആഹാരശീലവും ജീവിതശൈലിയും പിന്തുടരുന്നുണ്ടെങ്കിലും ചിലരുടെ കരള്‍ കൂടുതല്‍ കൊളസ്‌ട്രോള്‍ ഉല്‍പാദിപ്പിക്കുന്നു. ഇത്തരം പ്രശ്‌നങ്ങളുള്ളവര്‍ക്ക്‌ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ മരുന്നിന്റെ സഹായം കൂടിയേ തീരൂ. എന്നാല്‍ മികച്ച ആഹാരശീലവും ജീവിതശൈലിയും പിന്തുടരുന്ന എല്ലാവര്‍ക്കും ഹൃദയത്തിന്റെ ആരോഗ്യം പരിപോഷിപ്പിക്കാന്‍ സാധിക്കും.

കൊളസ്‌ട്രോള്‍ ഉള്ളവര്‍ മുട്ടയും ചെമ്മീനും കഴിക്കാന്‍ പാടില്ലേ?

കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കാന്‍ ചെമ്മീന്‍ ഒരു കാരണമാകുമെങ്കിലും അത്‌ പൂര്‍ണമായും ഒഴിവാക്കേണ്ടതില്ല. മുട്ടയുടെ മഞ്ഞക്കരുവില്‍ കൊഴുപ്പ്‌ കൂടുതലാണെങ്കിലും അപകടകരമായ കൊളസ്‌ട്രോള്‍ ഉല്‍പാദിപ്പിക്കുന്ന തരത്തിലുള്ള കൊഴുപ്പ്‌ മുട്ടയിലില്ല. എന്നാല്‍ ചെമ്മീനും മുട്ടയും എണ്ണയില്‍ വറുത്ത്‌ കഴിക്കുന്നത്‌ കൂടുതല്‍ അപകടകരമാണ്‌. കൊളസ്‌ട്രോള്‍ ഉള്ളവര്‍ ആഴ്‌ചയില്‍ രണ്ടോ മൂന്നോ ദിവസം മുട്ടയും ചെമ്മീനും എണ്ണയില്‍ പൊരിക്കാതെ കഴിക്കുന്നതില്‍ കുഴപ്പമില്ല.

വണ്ണം കുറഞ്ഞവര്‍ക്ക്‌ കൊളസ്‌ട്രോള്‍ ഉണ്ടാകില്ല

ഇത്‌ തെറ്റായ ധാരണയാണ്‌. ശരീരവണ്ണമുള്ളവര്‍ക്കും മെലിഞ്ഞവര്‍ക്കും ശരീരഭാരം കൂടിയവര്‍ക്കും കുറഞ്ഞവര്‍ക്കും കൊളസ്‌ട്രോള്‍ സാധ്യത ഒരുപോലെയാണ്‌. അതുകൊണ്ട്‌ മേല്‍പ്പറഞ്ഞ എല്ലാത്തരം ആളുകളും ഇടയ്‌ക്കിടെ കൊളസ്‌ട്രോള്‍ ഉണ്ടോ എന്ന്‌ രക്‌തം പരിശോധിച്ച്‌ നോക്കേണ്ടതാണ്‌.

ചെറുപ്പക്കാര്‍ക്ക്‌ കൊളസ്‌ട്രോള്‍ വരില്ല...

മദ്ധ്യവയസ്‌ ആകുന്നതുവരെ കൊളസ്‌ട്രോള്‍ പിടിപെടില്ല എന്ന്‌ മുമ്പൊക്കെ ഒരു ധാരണയുണ്ടായിരുന്നു. എന്നാല്‍ ഇത്‌ ശരിക്കും തെറ്റായ കാര്യമാണ്‌. 20 വയസുള്ളവര്‍ക്കും കൊളസ്‌ട്രോള്‍ പിടിപെടാം.

മരുന്ന്‌ കഴിക്കുന്നതുകൊണ്ട്‌ എന്തും കഴിക്കാമോ?

ഓരോരുത്തര്‍ക്കും കൊളസ്‌ട്രോളിന്റെ അളവിന്‌ അനുസരിച്ചാണ്‌ ഡോക്‌ടര്‍മാര്‍ മരുന്ന്‌ നല്‍കുന്നത്‌. രക്‌തത്തിലെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ശേഷിയുള്ള നിരവധി മരുന്നുകള്‍ ഇന്ന്‌ ലഭ്യമാണ്‌. എന്നാല്‍ മരുന്ന്‌ കഴിക്കുന്നതുകൊണ്ട്‌ എല്ലാത്തരം ആഹാരവും കഴിക്കാമെന്ന്‌ ധരിക്കേണ്ട. കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്ന കൊഴുപ്പേറിയ ആഹാരം തീര്‍ത്തും ഒഴിവാക്കേണ്ടതാണ്‌. അതിനോടൊപ്പം ദിവസേന അരമണിക്കൂറെങ്കിലും വ്യായാമവും നിര്‍ബന്ധമായും ചെയ്‌തിരിക്കണം.

Source : Blive news





--
"ഓര്‍മയുടെ ഓളങ്ങളില്‍ ഒന്ന് കൂടി കണ്ണോടിക്കുമ്പോള്‍ ഒന്ന് മാത്രമേ ബാക്കിയുണ്ടാവു,,,,ഒരു പിടി നല്ല സുഹൃത്ക്കള്‍"
 സനല്‍ കെ.വി  ദോഹ ഖത്തര്‍ 



Rashid tuvvur
9526 33 69 33
 
¨`·.·´¨) Always
`·.¸(¨`·.·´¨) Keep
(¨`·.·´¨)¸.·´ Smiling!
`·.¸.·´


അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.