. സൌജന്യ കരോക്കെ മിക്സര്‍ - വെര്‍ച്വല്‍ ഡി ജെ പിന്നെ ഒരു വിഷു സമ്മാനവും

സൌജന്യ കരോക്കെ മിക്സര്‍ - വെര്‍ച്വല്‍ ഡി ജെ

ആദ്യം തന്നെ വിഷു ആയതിനാല്‍ ഞാന്‍ നിങ്ങള്‍ക്ക് ഒരു അഡ്വാന്‍സ് സമ്മാനം തരാം, ദാ ഇവിടെ ക്ലിക്കിയാല്‍ അത് ഫേസ്ബുക്കില്‍ കാണാം,ആരും കാണാതിരിക്കല്ലെ.

പലര്‍ക്കും യേശുദാസ് പാടുന്ന പാട്ടുകള്‍ സ്വന്തം ശബ്ദത്തില്‍ ഒന്നു കേട്ട് നോക്കണമെന്നുണ്ട്,ശബ്ദം കൊള്ളാമെങ്കില്‍ അത് മറ്റുള്ളവരെ കേള്‍പ്പിക്കാനും ആഗ്രഹമുണ്ട്, സത്യം പറഞ്ഞാ എന്റെ ശബ്ദത്തില്‍ പാടിയ പാട്ട് കേട്ടാല്‍ എനിക്കു പോലും നാണം തോന്നും, അത്രയും മോശമാണെന്റെ ശബ്ദം, പക്ഷേ അതു കൊണ്ടൊന്നും ഞാന്‍ തോറ്റു പിന്മാറില്ല, എനിക്കും ഇപ്പോ സംഗതിയൊക്കെ നന്നായി അറിയാം, ബാസൊക്കെ കൂട്ടി  ദാസേട്ടന്റെ ശബ്ദത്തിനു തുല്യമാക്കാനെനിക്കറിയാം

ഇവിടെ ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് അതു പോലെ ഒരു സോഫ്റ്റ്വെയര്‍ ആണു വെര്‍ച്വല്‍ ഡി ജെ, അതായത് ഇതിന്റെ ഉപയോഗം സിമ്പിള്‍ ആയി പറയാം, നിങ്ങള്‍ ആദ്യം ഹരി മുരളീ രവം  പാടി  മോബൈലിലോ മറ്റോ സേവ് ചെയ്തു വച്ചിട്ടുണ്ടെങ്കില്‍ അതു സിസ്ത്തതില്‍ ബ്രൌസ് ചെയ്ത് ഇതിലെ ഒരു ഡെക്കിലേക്ക് ഡ്രാഗ് ചെയ്തിടുന്നു, ഇനി മറ്റൊരു ഡെക്കില്‍ ഹരി മുരളീ രവത്തിന്റെ കരോക്കെ ഇതു പോലെ ഡ്രാഗ് ചെയ്തു ഇടുക, എന്നിട്ട് അത് രണ്ടും ഒരേ സമയം പ്ലേ ചെയ്തു റെക്കോഡ് ചെയ്യാം, സംഗതി മാറ്റാം ( ഷഡ്ജം ഇട്ടിട്ടുണ്ടെങ്കില്‍ - ഏഷ്യാനെറ്റ് കാണുന്നവര്‍ക്ക് )

പിന്നെ ഇതില്‍ ഒരേ സമയം 6 ട്രാക്ക് വരെ ആഡ് ചെയ്യാം,
ഇതു ഓണ്‍ ലൈന്‍ കേരള ഫ്രണ്ട്സിലെ പല കൂട്ടുകാരും ചോദിച്ചതനുസരിച്ച് നല്‍കുന്ന ഒരു അറിവാണു,ഇതിന്റെ സ്ക്രീന്‍ ഷോട്ട് കണ്ട് പേടിക്കണ്ട, ഒരു അര മണിക്കൂര്‍ ഇരുന്നാല്‍ നിങ്ങള്‍ക്കിതിന്റെ വര്‍ക്കിങ്ങ് മനസ്സിലാകും









അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.