ഭക്ഷണം സമയത്ത് കഴിച്ചില്ലെങ്കില്‍ ....!
ചെറുനാരങ്ങാനീരും ചൂടുവെള്ളവും കൂട്ടിക്കലര്‍ത്തി കുടിയ്‌ക്കുന്നത് വണ്ണം കുറയാന്‍ നല്ലതാണ്. പ്രത്യേകിച്ച് വയറു കുറയുവാനും ഇത് നല്ലതാണ്. വണ്ണം, വയര്‍ എന്നിവ കുറയ്‌ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും മദ്യം, കോള, സോഡ തുടങ്ങിയവയും ഒഴിവാക്കുക. പകരം ധാരാളം വെള്ളം കുടിയ്‌ക്കാം. നടക്കുക, ഓടുക തുടങ്ങിയവ വണ്ണം കുറയ്‌ക്കാന്‍ സഹായിക്കും. ശരീരഭാരം കുറയ്‌ക്കാന്‍ വ്യായാമവും ഭക്ഷണനിയന്ത്രണവും പ്രധാനമാണ്. ഭക്ഷണം സമയാസമയത്തിന് കഴിക്കുന്നതും വണ്ണം കുറയാനുള്ള നല്ലൊരു മാര്‍ഗമാണ്.
ഭക്ഷണം കഴിക്കുന്ന സമയത്തിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക. രാവിലത്തെ ഭക്ഷണം കഴിവതും എട്ടുമണിക്ക് മുമ്പ് കഴിക്കുക. ഉച്ചയ്‌ക്കുള്ള ഭക്ഷണം ഒരു മണിയ്‌ക്കും രണ്ടുമണിയ്‌ക്കും ഇടയില്‍ കഴിക്കുന്നതാണ് ഉത്തമം. വൈകിട്ടുള്ള ഭക്ഷണം പരമാവധി ഏഴു മണിയ്‌ക്കും ഏഴരയ്‌ക്കും ഇടയില്‍ കഴിക്കുന്നത് നല്ലതാണ്. എപ്പോഴും ഭക്ഷണം കഴിച്ചശേഷം കുറച്ചുസമയം നടക്കുന്നതും പെട്ടെന്ന് ദഹിക്കാന്‍ സഹായിക്കും. പരമാവധി രണ്ടുനേരം അരിയാഹാരവും വൈകിട്ട് ഓട്ട്‌സ്, ഗോതമ്പ്, പഴങ്ങള്‍ എന്നിവ കഴിക്കുന്നതാണ് ഉത്തമം. ഭക്ഷണത്തിനൊപ്പം ഒന്നു-രണ്ടു ഗ്‌ളാസ് വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
Source : blive news
--
സനല്‍ കെ.വി ദോഹ ഖത്തര്‍
Rashid tuvvur
Doha-Qatar
`·.¸(¨`·.·´¨) Keep
(¨`·.·´¨)¸.·´ Smiling!
`·.¸.·´
Post a Comment