പഴയകാല ഓര്‍മ്മകളിലേക്ക് നമുക്കൊന്ന് പോകാം <<<

  കാലങ്ങള്‍ എത്ര കഴിഞ്ഞാലും നമ്മുടെ ഓര്‍മ്മകള്‍ മരിക്കുകയില്ല കഴിഞ്ഞു പോയ ചില മുഹൂര്‍ത്തങ്ങളിലൂടെ നമുക്കൊന്ന് പോകാം ..

ഓര്‍മ്മകള്‍ മരിക്കുന്നില്ല .. അന്ന് നമ്മള്‍ ഈ ബോര്‍ഡിലേക്ക് നോക്കി ഇരുന്നതും . ഇതില്‍ നോക്കി എഴുതി പഠിച്ചതും .. ടീച്ചര്‍ പോകുമ്പോള്‍ ബോര്‍ഡ്‌ മായിക്കാന്‍ മത്സരിച്ചു ഓടിയതും .. മഷി കൊണ്ട് വന്നു ബോര്‍ഡിനെ കറുപ്പിച്ചതും .. അവസാനം ക്ലാസിനോട് വിട പറയുമ്പോള്‍ അവസാനമായി നമ്മല്‍ നോക്കിയതും .നമ്മളെ നോക്കി കരഞ്ഞ ഈ ബോര്‍ഡിനെയും ടെസ്റ്റെരിനെയും ഓര്‍ക്കാറുണ്ടോ വല്ലപ്പോഴും .. ..

ഓര്‍മ്മയുണ്ടോ മക്കളെ ഈ ഐസ്കാരനെയും . ഈ പെട്ടിയേയും
സ്കൂള്‍ വിട്ടു പോകുമ്പോഴും . പാടത്തു പന്ത് കളിയ്ക്കാന്‍ പോകുമ്പോഴും ഇയാള്‍ കൊണ്ട് വരുന്ന ഐസ് വാങ്ങി ഒരു കയ്‌ കൊണ്ട് ഐസും നക്കി മറ്റേ കയ്‌ കൊണ്ട് ട്രൌസര്‍ പിടിച്ചും നടന്ന ഒരു കാലം . മറക്കാന്‍ കഴിയുമോ .. ഇന്ന് ഐസ്കാരന്‍ ഉണ്ടോ എന്തോ ..?
ഇന്ന് എല്ലാം സ്വന്തം വീട്ടില്‍ ഫ്രിട്ജികളില്‍ സ്റ്റോക്ക്‌ ആണല്ലോ ..
എന്നാലും ഈ ഐസ്ന്റെ ടേസ്റ്റ് വേറെ ഒന്നിനും കിട്ടൂലാ .. ഐസ് നക്കി കഴിഞ്ഞു കോല്‍ എറിയുന്ന ഒരു സ്റ്റൈല്‍ ഉണ്ട് ശോ എനിക്കിപ്പോ എന്റെ കുട്ടി കാലത്തേക്ക് പോണം .. വലുതാവണ്ടായിരുന്നു  എന്ന് തോന്നി പോകുന്നു ..!

ഇത് കടല മിട്ടായി ..! എന്റെ ഫേവറൈറ്റ്‌ മുട്ടായി ..!
ഇന്ന് ഇതൊന്നു കിട്ടാന്‍ ഹോ നാട്ടില്‍ തന്നെ പോകണം എന്ന് തോന്നുന്നു ..!
ഒരു പാട് കഥകള്‍ പറയുവാന്‍ ഉണ്ട് ഈ കടല മിട്ടായിക്ക് ..!
അന്ന് ആദ്യമായ്‌ പ്രണയിച്ച പെണ്ണിന് ഗിഫ്റ്റ്‌ കൊടുത്തതും കടല മിട്ടായി ..
കാമുകന്റെ ബര്‍ത്ത് ഡേ ക്ക് കാമുകി സമ്മാനിച്ചതും കടല മിട്ടായി ..
അവള്‍ വാങ്ങിയ കടല മിട്ടായി നോക്കി വെള്ള മിറക്കുന്നത് കണ്ട എനിക്ക് പാവാടയില്‍ വെച്ച് കടിച്ചു പൊട്ടിച്ചു ഒരു കഷണം അവള്‍ തന്നതും .. ആരും കാണാതെ അത് വാങ്ങി വായിലിട്ടതും ..അങ്ങനെ ഒരു പാട് ഓര്‍മ്മകള്‍ സമ്മാനിക്കുന്ന പ്രിയ കടലമിട്ടായി
ആരൊക്കെ മറന്നാലും ഞാന്‍ നിന്നെ മറക്കില്ല ഡാ  ..!
ഇന്നുള്ളവന് എന്ത് കടല മിട്ടായി ..
..

ഇനി ഒരു തിരിച്ചു പോക്കുണ്ടോ ഈ കാലത്തേക്ക്

തെങ്ങുകള്‍ക്കിടയില്‍ കൂട്ടുകാരുമൊത്ത് കളിച്ച നമ്മുടെ കഴിഞ്ഞ കാലം ..

ഇനി ഒരിക്കലും തിരിച്ചു പോകുവാന്‍ കഴില്ലെന്നെരിഞ്ഞിട്ടും

വീണ്ടും കൊതിച്ചു പോകുന്നു ഒന്ന് തിരിച്ചു പോകാന്‍ ..

വലുതാവാന്‍ വേണ്ടി കൊതിച്ചു വലുതായപ്പോള്‍ വേണ്ടായിരുന്നു എന്ന് തോന്നിപോയി ..

എത്ര മനോഹരവും സന്തോഷവും നിറഞ്ഞതായിരുന്നു നമ്മുടെ കഴിഞ്ഞ കാലങ്ങള്‍

ഇനി നമുക്ക് ഒര്ത്തെടുക്കാം അല്ലെ ഡിയര്‍ ഫ്രെണ്ട്സ് ..

 

ഓര്‍ക്കുന്നുണ്ടോ ഈ കാലം മറ്റുള്ളവര്‍ ലൈനടിക്കുമ്പോള്‍ അങ്ങോട്ട്‌ നോക്കി ചുളുവില്‍ വെള്ളമിറക്കി ഇരിക്കുന്ന നമ്മുടെ സ്കൂള്‍ ആന്‍ഡ്‌ കോളേജ്‌ ജീവിതം .. അന്ന് നമ്മള്‍ ഗ്രൌണ്ടിന്റെ സൈടുകളില്‍ ഇരുന്നു കിളികളെ നോക്കിയതും .. നമ്മള്‍ നോക്കാന്‍ വേണ്ടി നമ്മളെ നോക്കാതെ പെണ് പിള്ളേര്‍ നമുക്ക് മുന്നില്‍ വന്നു നിന്നതും .. ഇന്റര്‍ വെല്ലുകളുടെ ഇടവേളകളില്‍ വിരലുകള്‍ക്കിടയില്‍ കയറ്റിയ ചീര്‍പ്പ് കൊണ്ട് മുടി ചീകിയും . ഇല്ല എന്ന് ഉറപ്പുള്ള മീശയില്‍ വെറുതെ ഒന്ന് ചീപ്പ് കൊണ്ട് തടവിയതും .. അവസാനം ഏതെങ്കിലും കാമുകിയെ വളച്ചു അവളെ സ്വപ്നം കണ്ടു കോളേജ്‌ ജീവിതം കുളമാക്കിയതും ഇന്ന് ഓര്‍മ്മകള്‍ മാത്രം ..

സ്കൂള്‍ അടച്ചു കഴിഞ്ഞാല്‍ ഇത് പോലെ നടന്നത് ഓര്‍മ്മയില്‍

പലരുടെയും നില നില്‍ക്കുന്നുണ്ടാകും

പാട വരമ്പത്ത് കൂടെയും , പറമ്പുകളില്‍ കൂടിയും ഉള്ള ആ ഓട്ടവും കളിയും ഒരിക്കല്‍ കൂടി നമുക്ക് ഓര്‍ത്തെടുക്കാം ...

***************


നിങ്ങളുടെ വിലയേറിയ  അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ


സസ്നേഹം 

Rashid tuvvur



അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.