വീഡിയോ/ഓഡിയോ/ കട്ട് ചെയ്യാം , ജോയിന്‍ ചെയ്യാം



ഞാന്‍ ഉപയോഗിക്കുന്ന ഒരു ചെറിയ സോഫ്റ്റ്വെയര്‍ എന്നാല്‍ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ള ഒരു സോഫ്റ്റ്വെയര്‍ ആണു ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്, ഇതൊരു മീഡിയ എഡിറ്റിങ്ങ് സോഫ്റ്റ്വെയര്‍ ആണു, അതായത് വീഡിയോ, ആഡിയോ, ഫോട്ടോസ് ഇവ എഡിറ്റ് ചെയ്യാന്‍ ഉള്ള സോഫ്റ്റ്വെയര്‍ ( പ്രൊഫഷണല്‍ എഡിറ്റിങ്ങല്ല ഞാന്‍ ഉദ്ദേശിച്ചിരിക്കുന്നത്,എന്നാലും നിങ്ങള്‍ക്കിത് വളരെ ഉപകാരപ്പെടും എന്നെനിക്കുറപ്പാണു )

എന്തൊക്കെ ആണു ഈ സോഫ്റ്റ്വെയറില്‍ ഉള്ളതെന്ന്‍ നോക്കാം, അതു നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ മാത്രം അല്ലെങ്കില്‍ നിങ്ങള്‍ക്കത് ആവശ്യമുണ്ടെങ്കില്‍ മാത്രമിത് ഡൌണ്‍ ലോഡ് ചെയ്താല്‍ മതിയല്ലൊ..

ഇന്‍സ്റ്റാള്‍ ചെയ്യുംബോള്‍ ദാ ഇതുപോലെ ടിക്ക് മാര്‍ക്ക് ഒക്കെ കളയാന്‍ മറക്കല്ലേ


ഓഡിയോ വീഡിയോ പ്ലേയര്‍

ഒട്ടുമിക്ക പുതിയ ഫോര്‍മാറ്റുകളിലുമുള്ള ഓഡിയോ വീഡിയോ എന്നിവ ഇതില്‍ പ്ലേ ചെയ്യാം


 


വീഡിയോ കട്ടര്‍

വളരെ ദൈര്‍ഘ്യമേറിയ ഒരു വീഡിയോയില്‍ നിന്നും ഒരു പാട്ടോ അല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു ഭാഗം മാത്രമായോ കട്ട് ചെയ്തു എടുക്കണമെന്നു തോന്നിയിട്ടുണ്ടോ ? എങ്കില്‍ ഈ സോഫ്റ്റ് വെയര്‍ നിങ്ങള്‍ക്ക് ഉപകാരപ്പെടും


വീഡിയോ കട്ട് ചെയ്യാന്‍ പ്ലേ ചെയ്ത ശേഷം എവിടം തൊട്ടാണോ കട്ട് ചെയ്യേണ്ടത് ആ ഭാഗത്തു വച്ചു ( Select start ) എന്ന ബട്ടന്‍ അമര്‍ത്തി എവിടെ വരെ ആണൊ വേണ്ടത് അവിടെ വച്ചു  (Select End)എന്ന ബട്ടനും പ്രസ്സ് ചെയ്തു ഇഷ്ടമുള്ള ഫോര്‍മാറ്റ് സെലക്റ്റ് ചെയ്തു സേവ് ചെയ്യുക


നിരവധി ഫോര്‍മാറ്റുകളില്‍ വീഡിയോ അല്ലെങ്കില്‍ ആഡിയോ കട്ട് ചെയ്യുംബോളും കണ്‍വെര്‍ട്ട് ചെയ്യുംബോളും സേവ് ചെയ്യാന്‍ ആകും


വീഡിയോയില്‍ നിന്നും സ്ക്രീന്‍ ഷോട്ട്

ഒരു സിനിമയിലെ വീഡിയോയില്‍ നിന്നും ഒരു ഭാഗത്തെ ചിത്രം ( ഫോട്ടോ ) എടുക്കണമെങ്കില്‍ ഇതില്‍ വളരെ എളുപ്പം സാധിക്കും,അതും ഹൈ ക്ലാരിറ്റിയില്‍ ആണു ആ സ്ക്രീന്‍ ഷോട്ട് സേവ് ചെയ്യപ്പെടുന്നത്,സേവ് ചെയ്യപ്പെടുന്ന സ്ക്രീന്‍ ഷോട്ട് മൈ ഡോക്കുമെന്റ്സില്‍ മൈ പിക്ചേഴ്സ് എന്ന  ഫോള്‍ഡറില്‍ കാണാം


 

വീഡിയോ ജോയ്നര്‍
പലപ്പോഴും മോബൈലിലും മറ്റും എടുത്തിരിക്കുന്ന ചെറിയ വീഡിയോ ക്ലിക്കുകള്‍ എല്ലാം കൂടി ചേര്‍ത്ത് വലിയൊരു വീഡിയോ ആക്കണമെന്നു തോന്നിയിട്ടുണ്ടോ ? എങ്കില്‍ ഇതു നിങ്ങള്‍ക്ക് വേണ്ടിയുള്ള സോഫ്റ്റ്വെയര്‍ ആണു

 വീഡിയോ ജോയിന്‍ ചെയ്യാന്‍ രണ്ടു വീഡിയോ ഷിഫ്റ്റ് പ്രസ്സ് ചെയ്തു സെലക്റ്റ് ചെയ്തു ആഡ് ചെയ്യുക

ആഡിയോ കണ്‍വെര്‍ട്ടര്‍

മോബൈലിലോ മറ്റോ എടുത്തിരിക്കുന്ന ആഡിയോ നിങ്ങള്‍ക്കിഷ്ടമുള്ള ഫോര്‍മാറ്റിലേക്ക് മാറ്റാന്‍ ഈ സോഫ്റ്റ്വെയറിനാകും


വീഡിയോ കണ്‍വെര്‍ട്ടര്‍

യൂടൂബില്‍ നിന്നും മറ്റും ഡൌന്‍ ലോഡ് ചെയ്യുന്ന വീഡിയോകള്‍ നിങ്ങളുടെ മോബൈലില്‍ സപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഫോര്‍മാറ്റില്‍ അല്ല എങ്കില്‍ ഈ വീഡിയോ കണ്‍വെര്‍ട്ടര്‍ എന്ന ഭാഗം നിങ്ങള്‍ക്ക് വേണ്ടി തന്നെ ആണു


 

ഫോട്ടോ റീ സൈസര്‍

നിങ്ങളുടെ കയ്യിലുള്ള ഫോട്ടോ എല്ലാം കൂടി ( എത്ര എണ്ണമുണ്ടായാലും ) ചേര്‍ത്ത് നിങ്ങള്‍ക്കിഷ്ടമുള്ള ഫോര്‍മറ്റിലേക്ക് ( .jpg. .gif . .bmp .tiff )ഇഷ്ടമുള്ള സൈസില്‍ കണ്‍വെര്‍ട്ട് ചെയ്തെടുക്കാന്‍ ഈ സോഫ്റ്റ്വെയറിനാകും

അങ്ങിനെ എല്ലാ ജോലിയും ചെയ്യുന്ന ഒരു ആള്‍ റൌണ്ടര്‍ ആണിത്


-

അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.