കിടിലന്‍ ആന്റി വൈറസ് ഒരു കൊല്ലത്തേക്ക് സൌജന്യം



കിടിലന്‍ ആന്റി വൈറസ് ഒരു കൊല്ലത്തേക്ക് സൌജന്യം
---------------------------------------------------------------------------------------------

ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് മിക്കവരുടേയും സിസ്റ്റത്തില്‍ കമ്പ്യൂട്ടര്‍ വാങ്ങിയപ്പോള്‍ ഉള്ള അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സര്‍വീസ് ചെയ്തപ്പോള്‍ ഉള്ള അവൈറ, നോര്‍ഷന്‍ തുടങ്ങിയ ആന്റി വൈറസ് പ്രോഗ്രാമുകളായിരിക്കും കിടക്കുന്നത്, ഇതിനേക്കാള്‍ ഒക്കെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും നല്ല ആന്റി വൈറസ് ആണു കാസ്പെരെസ്കി, അതു പക്ഷേ പൈസ കൊടുത്ത് വാങ്ങണം, കാസ്പെരെസ്കി കഴിഞ്ഞാല്‍ ലോക റേറ്റിങ്ങില്‍ രണ്ടാമത് നില്‍ക്കുന്ന ആന്റി വൈറസ് ആണു അവാസ്ത്, ഇതു ഫ്രീ എഡിഷനും ഉണ്ട് , പ്രീമിയവുമുണ്ട്, നിങ്ങള്‍ക്ക് ഒരു കൊല്ലത്തേക്ക് ഈ ആന്റി വൈറസ് സൌജന്യമായി രജിസ്റ്റര്‍ ചെയ്യുന്നതെങ്ങിനെ എന്ന്‍ ഞാന്‍ ഇവിടെ പറഞ്ഞു തരാം,

ഇതിന്റെ ഗുണങ്ങള്‍
സാധാരണം ആന്റി വൈറസ് പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ സിസ്റ്റം സ്ലൊ ആകും, ഇതില്‍ അങ്ങിനെ ഒരു പ്രശനമേ ഇല്ല

ദിവസവും അപ്ഡേറ്റ് വരുന്നു, അതും ആട്ടൊമാറ്റിക് ആയി ആകുന്നു, അതിനാല്‍ പുതിയ വൈറസുകളേ പേടിക്കുകയേ വേണ്ട

നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന സോഫ്റ്റ് വെയര്‍ അപകടകാരി ആണെങ്കില്‍ അതു മുങ്കൂട്ടി നിങ്ങളെ അറിയിക്കുന്നു

സിസ്റ്റം ബൂട്ട് ചെയ്യുംബോള്‍ പോലും സ്ക്രാന്‍ ചെയ്യാന്‍ സാധിക്കുന്നു

മെയില്‍ ഷീ​‍ല്‍ഡ്, ഇന്‍സ്റ്റന്റ് മെസ്സഞ്ചര്‍ ഷീല്‍ഡ്, വെബ് ഷീല്‍ഡ് മുതലായ സെക്യൂരിട്ടി സംവിധാനങ്ങള്‍ നിങ്ങളുടെ സിസ്റ്റത്തിനു പൂര്‍ണ്ണ സുരക്ഷ നല്‍കുന്നു

ഓണ്‍ ലൈന്‍ ആയി നിങ്ങളുടെ കൂട്ടുകാരന്റെ സിസ്റ്റം നന്നാക്കാന്‍/ അല്ലെങ്കില്‍ നിങ്ങളെ സഹായിക്കാന്‍ നിങ്ങളുടെ കൂട്ടുകാരനു കഴിയുന്ന റിമോട്ട് അസിസ്റ്റന്‍സ് സൌകര്യവും ഇതിലുണ്ട്

ഇനിയുമൊട്ടേറെ പ്രത്യേകതകള്‍ ഉള്ള കിടിലന്‍ ആന്റി വൈറസ് ആണിത്, എനിക്കുറപ്പുള്ളതിനാല്‍ മാത്രമാണു ഞാന്‍ ഇതു നിങ്ങള്‍ക്ക് റെക്കമെന്റ് ചെയ്യുന്നത്, ഡൌണ്‍ ലോഡ് ചെയ്ത ശേഷം സ്ക്രീന്‍  ഷോട്ടില്‍ കാണുന്നത് പോലെ ചെയ്യുക, ആവശ്യമില്ല എങ്കില്‍ നിങ്ങള്‍ക്ക് ഇതിനൊപ്പം ഗൂഗിള്‍ ക്രോം ലേറ്റസ്റ്റ് വേര്‍ഷന്‍ ഡൌണ്‍ ലോഡ് ആകുന്നത് ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആദ്യ സ്റ്റെപ്പില്‍ ഒഴിവാക്കാവുന്നതാണു,അല്ലെങ്കില്‍ 10 മിനിട്ട് കൂടി ഇന്‍സ്റ്റാള്‍ ആകാന്‍ സമയമെടുക്കും



ഗൂഗിള്‍ ക്രോമ്മ് ഇന്‍സ്റ്റാ​ള്‍ ആകുന്നുണ്ടെങ്കില്‍ ഇങ്ങിനെ കാണാം


ഇന്‍സ്റ്റാള്‍ ആയിരിക്കുന്നു


ഇനി നിങ്ങള്‍ക്കിതു സൌജന്യമായ് രജിസ്റ്റര്‍ ചെയ്യാന്‍ ഉള്ള വിന്‍ഡോ,
 ഈ വിന്‍ഡോ കാന്‍സല്‍ ചെയ്തേക്കു,അല്ലെങ്കില്‍ രജിസ്റ്റര്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക



മെയിന്റനന്‍സ് എന്ന ടാബ് എടുത്താല്‍ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്തോ ഇല്ലയോ എന്നു മനസ്സിലാക്കം, രജിസ്റ്റര്‍ എന്നതില്‍ ക്ലിക്കുക



ബേസിക് പ്രൊട്ടക്ഷന്‍ എന്നതിന്റെ ഒപ്പമുള്ള സെലക്റ്റ് ബട്ടനില്‍ അമര്‍ത്തുക ( മൌസ് പോയന്റ് കാണുന്ന ബട്ടന്‍ )



ഫോം ഫില്‍ ചെയ്തു കൊടുക്കുക്ക



രജിസ്ട്രേഷന്‍ കഴിഞ്ഞിരിക്കുന്നു, നോക്കു എന്തെല്ലാം പ്രത്യേകതകള്‍ ഉള്ള ആന്റി വൈറസ് ആണിതെന്നു



നിങ്ങളുടെ സിസ്റ്റം ദൂരെ ഒരിടത്തു അവാസ്റ്റ് തന്നെ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ആള്‍ക്ക് പരിശോധിക്കാന്‍ ഉള്ള സൌകര്യമാണിത്, അതിനു ആദ്യ ബട്ടനില്‍ പ്രസ്സ് ചെയ്താല്‍ കിട്ടുന്ന കോഡ് അയാള്‍ക്ക് നല്‍കുക,നിങ്ങള്‍ക്കു നിങ്ങളുടെ കൂട്ടുകാരനെ ഹെല്‍പ് ചെയ്യണമെങ്കില്‍ രണ്ടാമത്തെ ബട്ടനില്‍ പ്രസ്സ് ചെയ്ത് കൂട്ടുകാരന്‍ അവാസ്തില്‍ നിന്നും മേല്‍പ്പറഞ്ഞ പോലെ എടുക്കുന്ന കോഡ് നിങ്ങള്‍ ഇവിടെ നല്‍കുക, നിങ്ങളുടെ കൂട്ടുകാരന്റെ സിസ്റ്റം നിങ്ങള്‍ക്ക് സ്വന്തം സിസ്റ്റം പോലെ പ്രവര്‍ത്തിപ്പിക്കാന്‍ ഈ സൌകര്യം വഴിയൊരുക്കുന്നു


അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.