ചെറുനാരങ്ങ മുഖക്കുരു മാറാനുള്ള നല്ലൊന്നാന്തരം...........
ആരോഗ്യത്തിനും മുടി, സൗന്ദര്യസംരക്ഷണത്തിലും ഇവന്‍
ഒന്നാമന്‍ തന്നെ. ചെറുനാരങ്ങ മുഖക്കുരു മാറാനുള്ള നല്ലൊന്നാന്തരം
ഔഷധം കൂടിയാണ്.ചെറുനാരങ്ങ ചേര്‍ത്ത് ഉണ്ടാക്കാവുന്ന ചില സൗന്ദര്യവര്‍ദ്ധകവസ്തുക്കളെക്കുറിച്ചറിയൂ.
ചെറുനാരങ്ങാ നീരും പഞ്ചസാരയും ചേര്‍ത്താല്‍ നല്ല സ്‌ക്രബറായി.
ഇത് മുഖത്ത് മസാജ് ചെയ്താല്‍ ചര്‍മസുഷിരങ്ങള്‍ തുറക്കുകയും ചര്‍മ്മത്തിന് തിളക്കം ലഭിക്കുകയും ചെയ്യും. വേണമെങ്കില്‍ ഇതിനൊപ്പം അല്‍പം ഒലീവ് ഓയലും ചേര്‍ക്കാം. മുഖത്തു പുരട്ടി പത്തു മിനിറ്റ് കഴിഞ്ഞ് ഇത് കഴുകിക്കളയാം.
നാരങ്ങാനീരും ഉപ്പും ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് മുഖത്തെ
എണ്ണമയം മാറ്റുകയും മുഖക്കുരു വരുന്നത് തടയുകയും ചെയ്യും.
ഈ മിശ്രിതം ആന്റി ബാക്ടീരിയില്‍ ഗുണങ്ങള്‍ ചേര്‍ന്നതാണ്.
ചര്‍മത്തിലെ മൃതകോശങ്ങളെ അകറ്റുവാനും ഇത് സഹായിക്കും.
മുഖക്കുരു മാറുവാന്‍ തേനും ചെറുനാരങ്ങാനീരും ചേര്‍ത്ത്്
ഉപയോഗിക്കാം. വരണ്ട മുഖമുള്ളവര്‍ ഇതൊടൊപ്പം പാല്‍പ്പാട
ചേര്‍ക്കുന്നത് നന്നായിരിക്കും. മുഖത്തിന് തിളക്കും നല്‍കാനും ചര്‍മത്തിലെ
ഈര്‍പ്പം നിലനിര്‍ത്താനും ഇത് സഹായിക്കും.
തൈര്, നാരങ്ങാനീര്, തേന്‍ എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടാം.
ഇത് നിറം വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു. നാരങ്ങാനീര് ബ്ലീച്ചിംഗ്
ഏജന്റായി പ്രവര്‍ത്തിക്കുന്നതുകൊണ്ട് മുഖചര്‍മത്തിന്
നിറം നല്‍കാന്‍ ചെറുനാരങ്ങ വളരെ നല്ലതാണ്.
Post a Comment