പുകവലി നിര്‍ത്തണോ........
പുകവലി നിര്‍ത്തണോ
പുകവലി ഉപേക്ഷിക്കണമെന്ന് പലര്‍ക്കും ആഗ്രഹമുണ്ടെങ്കിലും ഇത് മാറ്റിയെടുക്കുക അല്‍പം ബുദ്ധിമുട്ടു തന്നെയാണ്. ഒരിക്കല്‍ അടിമപ്പെട്ടു കഴിഞ്ഞാല്‍ കുറച്ചു പ്രയാസപ്പെട്ടാലേ ഈ ശീലം മാറ്റിടെയുക്കാനാവൂ. പുകവലി ഉപേക്ഷിക്കാനുള്ള ചില കുറുക്കു വഴികളിതാ,
പുക വലിക്കാന്‍ തോന്നുമ്പോള്‍ ചൂയിംഗ് ഗം ചവയ്ക്കുക. ഇത് പുകവലിക്കുള്ള പ്രവണത കുറയ്ക്കും. എന്നാല്‍ അമിതമായി ചൂയിംഗ് ഗം ഉപയോഗിക്കുന്നതും ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നോര്‍ക്കുക. മിന്റ് അടങ്ങിയ ചൂയിംഗ് ഗം ഉപയോഗിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്.
സിഗരറ്റിന് പകരം ചോക്ലേറ്റ് ഉപയോഗിച്ചു നോക്കൂ. ഡാര്‍ക് ചോക്ലേറ്റുകളായിരിക്കും ആരോഗ്യത്തിന് കൂടുതല്‍ നല്ലത്. പുകവലിക്കാന്‍ തോന്നുമ്പോള്‍ ചോക്ലേറ്റ് വായിലിട്ടാല്‍ ഒരു പരിധി വരെ ഗുണമുണ്ടായേക്കും.
പെരുഞ്ചീരകവും പുക വലിക്കു പകരം നില്‍ക്കുന്ന വസ്തുവാണ്. സിഗരറ്റ് വലിക്കാന്‍ തോന്നുമ്പോള്‍ അല്‍പം പെരുഞ്ചീരകം വായിലിടുക. സിഗരറ്റിനെ മറന്നു കളയൂ.
പുക വലിക്കാന്‍ തോന്നുമ്പോള്‍ പഴം, ആപ്പിള്‍ തുടങ്ങിയ എന്തെങ്കിലും കഴിക്കുന്ന ശീലം ഉണ്ടാക്കുക. ഇത് പുകവലി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു വഴിയാണ്.
പുകവലി തീരെ ഉപേക്ഷിക്കാനാകാത്തവര്‍ പുകയില്ലാത്ത സിഗരറ്റ് ഉപയോഗിക്കാന്‍ ശ്രമിക്കണം. ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ ഒരു പരിധി വരെയെങ്കിലും കുറയ്ക്കാന്‍ സഹായിക്കും
Post a Comment