ഭീമന്‍ ടെക്ക് കമ്പനികളിലെ ഇന്ത്യക്കാരായ സിഇഒ-മാര്‍..! (India Ceo of Google and Microsoft)

ഈ ലക്കത്തിൽ  അന്തര്‍ദേശിയ ടെക്ക് കമ്പനികളിലെ ഇന്ത്യക്കാരായ സിഇഒ-മാരെ അടയാളപ്പെടുത്തകയാണ് ഞങ്ങൾ 

സുന്ദര്‍ പിച്ചൈ


സുന്ദര്‍ പിച്ചൈ ആണ് ഏറ്റവും പുതിയതായി ഈ പട്ടികയില്‍ ഇടം നേടിയത്. ക്രോം വെബ് ബ്രൗസറിന്റെ അമരക്കാനായാണ് പിച്ചൈ ഗൂഗിളില്‍ ശ്രദ്ധേയനാവുന്നത്.


സത്യാ നദെല്ല - മൈക്രോസോഫ്ട് 



22 കൊല്ലത്തെ മൈക്രോസോഫ്റ്റിലെ സുദീര്‍ഘമായ കാലാവധിക്ക് ശേഷമാണ് ഹൈദ്രാബാദുകാരനായ നാദല്ലാ കമ്പനിയില്‍ അമരക്കാരനാകുന്നത്


                                          രാജീവ് സൂരി - നോക്കിയ നെറ്റ്‌വർക്ക് ലിമിറ്റഡ് 


1995-ല്‍ നോക്കിയയില്‍ ചേര്‍ന്ന സൂരി ഏപ്രില്‍ 2014-ല്‍ ആണ് സിഇഒ ആയി ചുമതലയേക്കുന്നത്

ശന്തനു നാരായൺ - അഡോബ് 



1998-ല്‍ അഡോബില്‍ സീനിയര്‍ വൈസ് പ്രസിഡന്റായി ചേര്‍ന്ന ഷന്തനു 2005-ല്‍ കമ്പനിയുടെ സിഇഒ ആയി

സഞ്ജയ് ഷാ - ഗ്ലോബൽ ഫൗണ്ടറിസ്‌ 


എഎംഡി, ക്വാല്‍കോം തുടങ്ങിയ കമ്പനികള്‍ക്ക് ചിപ്പുകള്‍ നിര്‍മിച്ചു നല്‍കുന്ന ഗ്ലോബല്‍ ഫൗണ്ടറീസിന്റെ സിഇഒ ആയി ജനുവരി 2014-ല്‍ സജ്ഞയ് നിയമിതനായി.

സഞ്ജയ് മെഹ്റതോ - സാൻഡിസ്‌ക് 



1998-ല്‍ സാന്‍ഡിസ്‌കിന്റെ സ്ഥാപകരില്‍ ഒരാളായിരുന്ന സജ്ഞയ് 2001-ല്‍ കമ്പനിയുടെ സിഇഒ ആയി ചുമതലയേറ്റു.


നികേഷ് അറോറ - സോഫ്റബാങ്ക് ലിമിറ്റഡ് 




ജപാനിസ് ടെലികോം ഭീമന്‍ സോഫ്റ്റ്ബാങ്കിന്റെ സഹോദര സ്ഥാപനമായ ഈ കമ്പനിയില്‍ സിഇഒ ആകുന്നതിന് മുന്‍പ് ഗൂഗിളില്‍ ചീഫ് ഫിനാഷ്യല്‍ ഓഫീസറായിരുന്നു അരോറാ.


ജോർജ് കുര്യൻ - നെറ്റാപ് 


കോട്ടയത്തുകാരനായ ഈ 48-കാരന്‍ സ്‌റ്റോറേജ് ആന്‍ഡ് ഡാറ്റാ മാനേജ്‌മെന്റ് കമ്പനിയായ നെറ്റ്ആപില്‍ സിഇഒ ആയി ചുമതലയേല്‍ക്കുന്നത് 2015 ജൂണിലാണ്.

ഫ്രാൻസിസ്  ഡിസൂസ - കോൺഗ്‌ളിസന്റ് 


കോഗ്നിസന്റിന്റെ സഹ സ്ഥാപകരില്‍ ഒരാളായ ഫ്രാന്‍സിസ്‌കൊ കമ്പനിയുടെ സിഇഒ ആകുന്നത് 2007-ല്‍ ആണ്.

ദിനേഷ് പാലിവാൽ - ഹർമൻ 


ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ജനിച്ച പാലിവാല്‍ ഐഐടി റൂര്‍ക്കിയില്‍ നിന്ന് ബിഇ-യും, മിയാമി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഎസ്, എംബിഎ എന്നിവയും കരസ്ഥമാക്കി.


അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.