കൈയ്യില്‍ തരിപ്പുണ്ടോ, പ്രമേഹവും, തൈറോയ്ഡും അകലെയല്ല

വെറുതേ ഇരിക്കുമ്ബോള്‍ പോലും കൈയ്യില്‍ തരിപ്പ് അനുഭവപ്പെടുന്നു. ഇതിനെ നിസ്സാരമായി പലരും വിടുന്നു. എന്നാല്‍ പിന്നീട് നിങ്ങളില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഈ അവസ്ഥക്ക് പിന്നില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ധാരാളം പേരെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളാണ് പലപ്പോഴും കൈയ്യിലെ തരിപ്പ്.

കൈകളില്‍ മാത്രമല്ല ചിലരില്‍ വിരലുകളിലും ഈ തരിപ്പ് കാണപ്പെടുന്നുണ്ട്. എന്തെങ്കിലും വസ്തുക്കള്‍ കൈയ്യില്‍ പിടിക്കാന്‍ പറ്റാത്ത തരത്തില്‍ കൈ തരിക്കുന്നു. ഇതിന് പിന്നില്‍ പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ടാവുന്നുണ്ട്. എഴുതുമ്ബോള്‍, മൗസ് പിടിക്കുമ്ബോള്‍, ടൈപ്പ് ചെയ്യുമ്ബോള്‍, ബസില്‍ പിടിക്കുമ്ബോള്‍ എല്ലാം ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടോ?
Most read:അടിവയറ്റിലെ കൊഴുപ്പ് പ്രമേഹസാധ്യത കൂടുതല്‍ :പഠനം

രാത്രി കിടക്കുമ്ബോഴായിരിക്കും പലരേയും ഇത് അലട്ടുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ഉറക്കമില്ലായ്മ നിങ്ങളെ പിടികൂടുന്നു. എന്നാല്‍ എന്താണ് ഇതിന് പിന്നില്‍ ഉണ്ടാവുന്ന ആരോഗ്യകരമായ പ്രശ്നങ്ങള്‍ എന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ല. തൈറോയ്ഡ്,പ്രമേഹം, കാല്‍പ്പണല്‍ ടണല്‍ സിന്‍ഡ്രോം എന്നിവയെല്ലാം ഈ പ്രശ്നങ്ങളുടെ ഫലമായി ഉണ്ടാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം തരിപ്പിനെ കുറിച്ച്‌ നമുക്ക് കൂടുതല്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.


ടെന്നിസ് എല്‍ബോ

ടെന്നിസ് എല്‍ബോ എന്ന് കേട്ടിട്ടുണ്ടോ? കൈ തരിക്കുന്നതിന്‍റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയംവേണ്ട. കൈക്കുഴ ഭാഗത്തു കൂടി കടന്നു പോവുന്ന ഞരമ്ബ് കുഴയില്‍ പെട്ട് ഞെരുങ്ങിയമരുന്നതിന്‍റെ ഫലമായാണ് ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാവുന്നത്. ഇതാണ് പലപ്പോഴും ടെന്നിസ് എല്‍ബോ എന്നറിയപ്പെടുന്നത്. ഇതിന്‍റെ ഫലമായി കൈകളിലും വിരലുകളിലും തരിപ്പും ചെറിയ രീതിയില്‍ വേദനയും അനുഭവപ്പെടുന്നുണ്ട്. സ്ത്രീകളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. ഇത്തരം അവസ്ഥകള്‍ വളരെയധികം പെട്ടെന്ന് തന്നെ ചികിത്സ വേണ്ട ഒന്നാണ്.


നാല്‍പ്പത് വയസ്സിന് ശേഷമാണ് പലപ്പോഴും സ്ത്രീകളില്‍ ഇത്തരത്തില്‍ ഒരു പ്രശ്നം ഉണ്ടാവുന്നത്. തൈറോയ്ഡിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഹോര്‍മോണുകളില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ ആണ്. ഇത് അമിതമാവുന്നതാണ് ഹൈപ്പര്‍തൈറോയ്ഡിസത്തിലേക്ക് നിങ്ങളെ എത്തിക്കുന്നത്. ഇത്തരം അസ്വസ്ഥതകള്‍ ഉള്ളവരില്‍ കൈതരിപ്പിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇവര്‍ അല്‍പം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.





ശരീരത്തില്‍ വിറ്റാമിന്‍ ബി 12-ന്‍റെ കുറവാണ് പലപ്പോഴും മറ്റൊരു പ്രശ്നം. ഇവരില്‍ കൈ തരിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരക്കാര്‍ ചുവന്ന രക്തകോശങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ശ്രദ്ധിക്കണം. അതിന് തക്കതായ ഭക്ഷണങ്ങളും മറ്റും കഴിക്കാന്‍ ശ്രദ്ധിക്കുകയും മുട്ട, മത്സ്യം, മാംസം എന്നിവ ഭക്ഷണത്തില്‍ കൂടുതലായും ഉള്‍പ്പെടുത്തുകയും ചെയ്യേണ്ടതാണ്.




പ്രമേഹ രോഗികളില്‍ രോഗത്തിന്റെ ലക്ഷണങ്ങളില്‍ അവഗണിക്കപ്പെടുന്ന ഒന്നാണ് കൈകളിലെ തരിപ്പ്. അതിന്‍റെ ഫലമായി ഇവരില്‍ ഉയര്‍ന്ന ദാഹവും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിച്ച്‌ കാണുന്ന അവസ്ഥയും ഉണ്ടാവുന്നുണ്ട്. ഇതെല്ലാം പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്ക് കാരണമാകുന്നുണ്ട്. പ്രമേഹം ഗുരുതരമായ അവസ്ഥയില്‍ ആണെന്നുള്ളവരില്‍ പലപ്പോഴും ഈ പ്രശ്നം വളരെ വലിയ വില്ലനായി മാറുന്നുണ്ട്.



സ്ട്രോക്ക് അഥവാ പക്ഷാഘാതം പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. ഇവരില്‍ കൈയ്യിലും വിരലുകളിലും തരിപ്പ് അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് നമുക്ക് ഈ ഗുരുതര പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. തലച്ചോറില്‍ നിന്നും കൈകളിലേക്കുള്ള രക്തപ്രവാഹത്തില്‍ തടസ്സമോ കുറവോ സംഭവിക്കുമ്ബോഴാണ് സ്ട്രോക്ക് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.


കൈയ്യില്‍ തരിപ്പുണ്ടോ, പ്രമേഹവും, തൈറോയ്ഡും അകലെയല്ല
മദ്യപിക്കുന്നവരില്‍

മദ്യപാനം എന്ന ദുശ്ശീലം ഉള്ളവരിലും പെട്ടെന്ന് ഇത് നിര്‍ത്തുമ്ബോള്‍ കൈകളില്‍ വിറയലും തരിപ്പും അനുഭവപ്പെടുന്നുണ്ട്. ഇവരില്‍ പല കാരണങ്ങള്‍ കൊണ്ടും അനാരോഗ്യം കൊണ്ടും ഇത് സംഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. മദ്യപാനം ശരീരത്തിലെ നാഡിഞരമ്ബുകളെ നശിപ്പിക്കുന്നുണ്ട്. ഇതിലൂടെയാണ് പലപ്പോഴും കൈകളില്‍ മരവിപ്പ് അനുഭവപ്പെടുന്നത്.


കൈയ്യില്‍ തരിപ്പുണ്ടോ, പ്രമേഹവും, തൈറോയ്ഡും അകലെയല്ല
അമിതവണ്ണം

അമിതവണ്ണമുള്ളവരിലും ഇതേ പ്രശ്നം കണ്ട് വരുന്നുണ്ട്. ഇവരില്‍ കൈകളിലെ തരിപ്പ് വിരലുകളിലേക്കും ബാധിക്കുന്നുണ്ട്. കാരണം ഇവര്‍ക്ക് ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും ശരിയായ രീതിയില്‍ രക്തപ്രവാഹം നടക്കാതെ വരുമ്ബോളാണ് ഇത് സംഭവിക്കുന്നത്. ഇതിന് ശരിയായ സമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ അത് അല്‍പം ഗുരുതരമായി മാറുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. മുകളില്‍ പറഞ്ഞവയെല്ലാമാണ് എന്തുകൊണ്ടും കൈകാല്‍ തരിപ്പിനുള്ള പ്രധാന കാരണങ്ങള്‍.

അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.