രാവിലെ ഒരു ​ഗ്ലാസ് ഇഞ്ചി വെള്ളം കുടിക്കുന്നത് ശീലമാക്കൂ


ഇഞ്ചി നമ്മള്‍ മിക്ക കറികള്‍ക്കും ചേര്‍ക്കാറുണ്ട്. ഇഞ്ചി ആരോ​ഗ്യത്തിന് ഏറെ നല്ലതാണെന്ന കാര്യം നമ്മുക്കെല്ലാവര്‍ക്കും അറിയാം. ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഇഞ്ചി ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കുന്നു. ദിവസവും വെറും വയറ്റില്‍ ഇഞ്ചി വെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് അകറ്റാന്‍ സഹായിക്കും. പ്രമേഹ രോഗികള്‍ ഇഞ്ചി നീര് കുടിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു.

ഇഞ്ചി നീര് വിവിധ ദഹന പ്രശ്നങ്ങള്‍ നിന്ന് നമ്മളെ സഹായിക്കുന്നു കാരണം അതില്‍ ദഹനത്തിനുവേണ്ട പ്രധാന ഘടകം അടങ്ങിയിരിക്കുന്നു. രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന തടസം നീക്കാന്‍ ഇഞ്ചി സഹായിക്കുന്നു അതുവഴി കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു. മുഖക്കുരുവില്‍ നിന്ന് മുക്തി നേടാനുള്ള ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ഇപ്പോള്‍ മുതല്‍ ഇഞ്ചി വെള്ളം കുടിക്കാന്‍ തുടങ്ങുക. കാരണം അതില്‍ മുഖക്കുരു ഇല്ലാതാക്കാനുള്ള ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇഞ്ചി, ക്യാന്‍സര്‍ രോഗം തടയാന്‍ സഹായിക്കുന്നു. മാത്രമല്ല, ക്യാന്‍സറിന് കാരണമാകുന്ന കോശങ്ങളെ ഇല്ലാതാക്കുന്നു.

ഇഞ്ചിയിലെ ആന്റി-വൈറല്‍, ആന്റി-ഫംഗസ് ഘടകം അടങ്ങിയതുകൊണ്ട് പനി,ജലദോഷം എന്നിവയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ആര്‍ത്തവസമയത്ത് അനുഭവപ്പെടുന്ന വയറ് വേദന ഇല്ലാതാക്കാന്‍ ഇഞ്ചി ചായ കുടിക്കാം. സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ കണ്ട് വരുന്ന പ്രശ്നമാണ് മൂത്രത്തില്‍ അണുബാധ. മൂത്രത്തില്‍ അണുബാധ പ്രശ്നം അകറ്റാന്‍ ഇഞ്ചി വെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.