മയക്കുമരുന്നുകള്‍ കൊണ്ട് വഴിതെറ്റുന്ന പുതിയ തലമുറയെ എങ്ങിനെ നേര്‍വഴിക്കു കൊണ്ടുവരാന്‍ കഴിയും (Addicted Mallus)

നമ്മുടെ എല്ലാവരുടെയും മക്കള്‍ക്ക്‌ ബാല്യം തുടങ്ങുകയും യൗവനം എത്താതിരിക്കുകയും ചെയ്യുന്ന ഒരു കാലമാനല്ലോ, ടീനേജ് പ്രായം എന്നത് ...ഈ പ്രായത്തില്‍ ആണല്ലോ കുട്ടികളില്‍ ഏറ്റവും കൂടുതല്‍ വഴി തെട്ടിപോകാന്‍ ഉള്ള പ്രായവും . .ജീവിതവേഗതയും ഉയര്‍ന്ന സാങ്കേതിക വിദ്യകളുടെ തള്ളിക്കയറ്റങ്ങലും കൗമാരപ്രായങ്ങളെ ഹരംപിടിപ്പിച്ചിരിക്കുകയാണ്... .

ഇന്നത്തെ ഈ യുഗം അറിയപ്പെടുന്നതു തന്നെ ഹൈടെക് യുഗമെന്നാണ്. അതിന്‍റെ ഏറ്റവും ഗുണഫലവും ദോഷഫലവും അനുഭവിക്കുന്നതും കൗമാരക്കാരാണ്. ഉന്നത വിജയം കൈക്കലാക്കുവാന്‍ സാങ്കേതിക വിദ്യയും ഇന്‍റര്‍നെറ്റും ഉപയോഗപ്പെടുത്താമെന്നിരിക്കേ ഇന്‍റര്‍നെറ്റിന്‍റെ ദൂഷ്യവശങ്ങളിലേക്കാണ് കൗമാരപ്രായതിന്റ്റെ ശ്രദ്ധ പായുന്നതുതന്നെ ചാറ്റ് റൂമുകളില്‍ സമയം ചിലവഴിക്കുന്ന കൗമാരപ്രായക്കാര്‍ ഇന്‍റര്‍നെറ്റില് കാണപെടുന്ന ഇക്കിളി സ്വപ്നങ്ങളിലേക്ക് പറന്നെത്താന്‍ ശ്രമിക്കുന്ന കാലം,.കലാലയത്തിന്‍റെ കൂട്ടുകെട്ടുകളിൽ ...
യുവത്വത്തിന്‍റെ തിരതള്ളലില്‍ എല്ലാം മറന്ന് ആസ്വദിക്കാന്‍ ഇന്ന് കൗമാരം മയക്കു മരുന്നിനെയും തെടിപോകുന്ന ..കാലമാണല്ലോ ,. മാനസികമായ പലകാരണങ്ങള്‍ കൊണ്ടും കൗമാരക്കാര്‍ മയക്കുമരുന്നിന് അടിമപ്പെടുന്നുണ്ട്. കുടുംബത്തില്‍ നിന്നുള്ള പിന്തുണയില്ലാതെ വരുമ്പോഴും കൂട്ടുകാരുമായി കമ്പനികൂടാനായും ചിലപ്പോള്‍ ഒരു രസത്തിന് ആയും മയക്കുമരുന്നിന്‍റെ ഉപയോഗം കൗമാരപ്രായത്തെ പിന്നീട് അതില്ലാത അവസ്ഥയിലേക്ക് കൊണ്ടുപോയി എത്തിക്കുന്നു .കുട്ടികളുടെ കൗമാറ പ്രായത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളെ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് കുടുംബവും മാതാപിതാക്കളും തന്നെയല്ലേ ...????.
വൈകാരികവും മാനസികവുമായ പിന്തുണയും എന്തിനും അവരുടെ കൂടെ ഒപ്പമുണ്ടാകുമെന്ന ഉറപ്പും പിന്‍ബലവും മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്‍കേണ്ടതു അല്ലെ ..?????പണത്തിനുവേണ്ടിയും വെറുമൊരു രസത്തിനു വേണ്ടിയും കൗമാരക്കാര്‍ തെറ്റുകളിലേക്ക് വഴിതിരിയുമ്പോള്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളല്ലേ ...????വൈകാരികമായ തിരിച്ചറിവോടെ തങ്ങളുടെ മക്കളെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നഷ്ടപ്പെടുന്ന ജന്മങ്ങളെയോര്‍ത്ത് ദുഃഖിക്കാനേ നമുക്ക് കഴിയു ...

അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.