BEST DUAL SIM MOBILE



ഏറ്റവും മികച്ച അഞ്ച്‌ ഡ്യൂവല്‍ സിം ഫോണുകള്‍

 
  

ഇന്ത്യന്‍ മൊബൈല്‍ഫോണ്‍ വിപണി തഴച്ചുവളരുകയാണ്‌. ലോകോത്തര കമ്പനികളുടെ നിരവധി മോഡലുകള്‍ ഇന്ത്യയില്‍ പുറത്തിറക്കിയിട്ടുണ്ട്‌. ഇതിനോടൊപ്പം മൊബൈല്‍ സേവനദാതാക്കളും കൂണുപോലെ പെരുകിയിട്ടുണ്ട്‌. അങ്ങനെയാണ്‌ ഡ്യൂവല്‍ സിം ഫോണുകള്‍ക്ക്‌ ഡിമാന്‍ഡ്‌ വര്‍ദ്ധിച്ചത്‌.

നിലവില്‍ ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ഏറ്റവും മികച്ച അഞ്ചു ഡ്യൂവല്‍ സിം ഫോണുകള്‍ ഏതൊക്കെയാണെന്ന്‌ നോക്കാം.

1, സ്‌പൈസ്‌ എംഐ-270

ആന്‍ഡ്രോയ്‌ഡ്‌ 2.2 ഫ്രോയോ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റത്തില്‍ റണ്‍ ചെയ്യുന്ന സ്‌പൈസ്‌ സ്‌മാര്‍ട്ട്‌ഫോണാണിത്‌. 7 സെന്റിമീറ്റര്‍ ടച്ച്‌സ്‌ക്രീന്‍, 2 എംപി ക്യാമറ, വൈഫൈ, ജിപിആര്‍എസ്‌, ജി പി എസ്‌ തുടങ്ങിയ സൗകര്യങ്ങളുള്ള ഈ ഫോണിന്‌ 5700 രൂപയാണ്‌ വില.

2, സാംസങ്ങ്‌ കോര്‍ബി 2 എസ്‌ 3850

സാംസങ്ങ്‌ കോര്‍ബി എന്ന മോഡലിന്റെ പിന്തുടര്‍ച്ചയായാണ്‌ ഈ മോഡല്‍ പുറത്തിറക്കിയിരിക്കുന്നത്‌. കപ്പാസിറ്റീവ്‌ ടച്ച്‌സ്‌ക്രീന്‍, 2 എംപി ക്യാമറ, എഫ്‌ എം റേഡിയോ, വൈഫൈ, ജിപിആര്‍എസ്‌, തുടങ്ങിയ സവിശേഷതകളുള്ള ഈ ഫോണിന്‌ 5600 രൂപയാണ്‌ വില.

3, വീഡിയോകോണ്‍ വി 1855

എട്ടു മെഗാപിക്‌സല്‍ ക്യാമറയുള്ള ഡ്യൂവല്‍ സിം ഫോണാണിത്‌. ഒട്ടേറെ സവിശേഷതകളുള്ള ക്യാമറയും വൈഫൈ, ജിപിആര്‍എസ്‌, എഡ്‌ജ്‌ തുടങ്ങിയ സൗകര്യങ്ങളുമുള്ള വീഡിയോകോണ്‍ വി 1855ന്‌ വെറും ആറായിരം രൂപ മാത്രമാണ്‌ വില.

4, സാംസങ്ങ്‌ ചാറ്റ്‌ 332

ക്വവര്‍ട്ടി കീബോര്‍ഡ്‌, 2.2 ഇഞ്ച്‌ ഡിസ്‌പ്‌ളേ, 1.3 മെഗാപിക്‌സല്‍ ക്യാമറ തുടങ്ങിയ സവിശേഷതകളുള്ള ഈ ഫോണിന്‌ 3949 രൂപയാണ്‌ വില.

5, നോകിയ എക്‌സ്‌1-01

സംഗീതാസ്വാദകരെ ലക്ഷ്യമിട്ട്‌ പുറത്തിറക്കിയ ഫോണാണിത്‌. 1.8 ഇഞ്ച്‌ സ്‌ക്രീന്‍ ഡിസ്‌പ്‌ളേയുള്ള ഈ ഫോണില്‍ എല്ലാ മ്യൂസിക്‌ പ്‌ളെയറുകളും എഫ്‌ എം റേഡിയോയുമുണ്ട്‌. ഡ്യൂവല്‍ സിം ഫോണുകളില്‍ ഏറ്റവും വിലകുറഞ്ഞ മോഡലാണിത്‌. 2200 രൂപയാണിതിന്റെ വില.

with Regards,

Nasar


അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.