മഴക്കാലത്ത് സ്ത്രീകള്‍ അഭിമുഖീകരിയ്ക്കുന്ന പ്രധാന സൗന്ദര്യ പ്രശനം................



മഴക്കാലത്ത് ലിപ്റ്റിക്കും, റൂഷും, ക്രീമും എല്ലാം ഉപയോഗിച്ച്, ഒരുമാതിരി ബിര്‍ളാ വാള്‍കെയര്‍ പുട്ടിയിട്ടതു പോലെ തേച്ചൊരുങ്ങി യാത്ര പോകുന്ന സ്ത്രീകള്‍ ഒരുകാര്യം നോട്ട് ചെയ്യുക. ദയവായി കുട കരുതുക. അല്ലെങ്കില്‍ കാറില്‍ കയറി യാത്ര ചെയ്യുക. മിനിമം ഓട്ടോയിലെങ്കിലും പോകുക. അല്ലാത്തപക്ഷം മേക്കപ്പെല്ലാം ഇടുക്കിയില്‍ ഉരുളു പൊട്ടിയത് പോലെ
കുത്തിയൊലിച്ച് നഷ്ട്ടപ്പെടാന്‍ സാധ്യത കൂടുതലാണ്.പിന്നെ പ്രത്യേകം ശ്രദ്ദിയ്ക്കേണ്ടത് മഴക്കാലത്തെ ഭക്ഷണ ക്രമമാണു. പലരും പറയാറുണ്ട് മഴക്കാലത്ത് നിങ്ങള്‍ അത് കഴിയ്ക്കൂ, ഇത് കഴിയ്ക്കൂ, അത് കഴിയ്ക്കരുത്, ഇത് കഴിയ്ക്കരുത് എന്നൊക്കെ. അതൊന്നും മുഖവിലയ്ക്കെടുക്കേണ്ട കാര്യമില്ല. നിങ്ങള്‍ കയ്യില്‍ കിട്ടുന്നതെല്ലാം വാരി വലിച്ച് കഴിയ്ക്കുക.
കൊഴുപ്പ് കൂടിയ ഭക്ഷണമായ സവാള, ചാള, കാള, കാളന്‍ തുടങ്ങിയവ ഒഴിവാക്കുക. കൊഴുപ്പ് കുറഞ്ഞ ചിക്കന്‍, മട്ടന്‍ , തിമിംഗലം തുടങ്ങിയവ പതിവായി കഴിക്കാന്‍ ശ്രമിയ്ക്കുക.
 

അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.