പ്രശ്‌നങ്ങളും വിഷമങ്ങളും മറക്കുവാന്‍...



ശാരീരിക ആരോഗ്യത്തിന് മാനസിക ആരോഗ്യവും പ്രധാനമാണ്. അതു  കൊണ്ടു തന്നെ നല്ലൊരു മനസിന് വേണ്ടി എന്തു ചെയ്യണമെന്നതും പ്രധാനമാണ്.

പ്രശ്‌നങ്ങളും വിഷമതകളും ജീവിതത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവാണ് നല്ലൊരു ജീവിതത്തിന് പ്രധാനം. പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാതെ അത് നേരിടാനുള്ള മനശക്തി നേടിയെടുക്കണം.    

ദേഷ്യം നിയന്ത്രിക്കുന്നത് ശാരീരിക, മാനസിക ആരോഗ്യത്തിന് പ്രധാനമാണ്. ദേഷ്യം സമാധാനമല്ല, പ്രശ്‌നമാണ് എന്നു മനസിലാക്കുക. യോഗ, മെഡിറ്റേഷന്‍ എന്നിവ ദേഷ്യം നിയന്ത്രിക്കുവാന്‍ സഹായിക്കും. ടെന്‍ഷന്‍ കുറയ്ക്കാനായി ചിരിക്ലബുകളില്‍ ചേരുന്നതും നല്ലതാണ്.

മറ്റുള്ളവരുമായി എപ്പോഴും നല്ല ബന്ധം സൂക്ഷിക്കുവാന്‍ സഹായിക്കുക. പ്രശ്‌നങ്ങള്‍ പങ്കു വയ്ക്കുവാന്‍ കഴിയുന്ന സുഹൃത്തുക്കളും ബന്ധുക്കളും എപ്പോഴും സഹായകമായിരിക്കും. നിങ്ങളുടെ പ്രശ്‌നങ്ങള്‍ മറ്റുള്ളവോട് പറയുന്നത് പോലെ മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ക്കും ചെവി കൊടുക്കണം.

പുതിയ കാര്യങ്ങള്‍ പഠിക്കുവാനുള്ള ഒരു മനസുണ്ടാക്കിയെടുക്കുക. പുതിയ കാര്യങ്ങളിലേക്ക് ശ്രദ്ധിക്കുന്നത് ഒരു പരിധി വരെ പ്രശ്‌നങ്ങളും വിഷമങ്ങളും മറക്കുവാന്‍ സഹായിക്കും. ഒഴിവുസമയം വെറുതെയിരിക്കാതെ ഇഷ്ടമുള്ള ഹോബികള്‍ക്കായി നീക്കി വയ്ക്കാം. വെറുതേ ഇരിക്കുന്നത് ഒരുപരിധി വരെ പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണമാകും.

മറ്റുള്ളവരുടെ തെറ്റുകള്‍ പൊറുക്കാന്‍ പഠിക്കുക. നിസാരകാര്യങ്ങള്‍ക്ക് മറ്റുള്ളവരോട് ദേഷ്യപ്പെടുകയോ അവരോടുള്ള ദേഷ്യം ഉള്ളില്‍ വച്ചു കൊണ്ടിരിക്കുകയോ ചെയ്യരുത്. ഇത് നമ്മുടെ മാനസിക നിലയെത്തന്നെയാണ് പരോക്ഷമായി ബാധിക്കുക.

ഭക്ഷണവും മനസിനെ സ്വാധീനിക്കുന്നുണ്ടെന്നാണ്  ആയുര്‍വേദ പ്രകാരം ഉപ്പ്,  ഉള്ളി, വെളുത്തുള്ളി, മാംസാഹാരം, മുരിങ്ങ, കോള എന്നിവ ദേഷ്യം വര്‍ദ്ധിപ്പിക്കുമെന്ന് പറയുന്നു. അതുകൊണ്ടു തന്നെ ഇവ അകറ്റി നിര്‍ത്തുന്നതാണ് നല്ലതും.


 
 

അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.