സ്ത്രീതന്നെയാണ് ധനം........




 
 
എല്ലാ സമുദായങ്ങളിലും സ്ത്രീധനം മഹാവിപത്തായി തഴച്ചുവളര്‍ന്നു കൊണ്ടിരിക്കുന്നു, എന്തിന്റെ പേരിലായാലും ന്യായീകരിക്കാന്‍ കഴിയാത്ത എന്നാല്‍ സ്ത്രീധനം കിട്ടാന്‍‌വേണ്ടി ന്യായീകരണങ്ങള്‍ വേണ്ടുവോളമുള്ള ഒരു മേഖലയാണ് സ്ത്രീധനം. സ്ത്രീതന്നെയാണ് ധനം എന്ന തിരിച്ചറിവ് എന്നു സമൂഹത്തില്‍ ഉണ്ടാവുന്നുവോ അന്നേ സമൂഹത്തില്‍ നിന്ന് ഈ വിപത്തിനെ തുടച്ച്നീക്കാന്‍ കഴിയൂ. പെണ്ണിന്റെ അച്ചനു സമയത്തിനു പറഞ്ഞ തുക കൊടുക്കാന്‍ കഴിയാതിരുന്നാല്‍ കൂടെ കഴിയുന്ന പെണ്ണാണെന്ന സാമാന്യ ബോധം പോലുമില്ലാതെ വീട്ടില്‍ നിന്ന് ഇറക്കിവിടുന്നവരും അല്പം കടന്ന് ദേഹോപദ്രവവും ഒരു ഗ്യാസ് പൊട്ടിത്തെറിയോ മറ്റോ ക്രിയേറ്റ് ചെയ്ത് ജീവന്‍ എടുക്കുന്നവരും നമുക്കിടയില്‍ തന്നെ മാന്യന്‍മാരായി ജീവിക്കുന്നു. എല്ലാ മതങ്ങളും സ്ത്രീധനത്തെ എതിര്‍ക്കുമ്പോഴും പുരോഹിതവര്‍ഗം അതിനെ ന്യായീകരണങ്ങള്‍ കൊണ്ടും മ്ലേച്ചമായ പുതിയ വ്യാഖ്യാനങ്ങള്‍കൊണ്ടും സമൂഹത്തിനിടയില്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നു.
ദൂര്‍ത്തിന്റെ അഴിഞ്ഞാട്ടം നടക്കുന്ന വിവാഹമേഖലകൂടി നമുക്ക് നോക്കാം. എന്തിനും ഏതിനും കാശ് വലിച്ചെറിയുന്ന വിവാഹമാമാങ്കം പുതിയ പുതിയ ആചാരങ്ങള്‍കൊണ്ട് മലീമസമായി ക്കൊണ്ടെയിരിക്കുന്നു. ഗാനമേളകളും വെള്ളമടി പാര്‍ട്ടികളുമൊക്കെയായി രംഗം കൊഴുക്കുമ്പോള്‍ കാലിയാകുന്നത് പാവപ്പെട്ട പെണ്‍ വീട്ടുകാരുടെ പോക്കറ്റുകളാണ്. കാശുള്ളവന്‍ കാണിക്കുന്നത് മുഴുവന്‍ അനുകരിക്കാന്‍ ശ്രമിക്കുന്നത് എത്രകണ്ട് വിഡ്ഢിത്തമല്ല.പട്ടിണിപ്പാവങ്ങള്‍ ഒരുനേരത്തെ ആഹാരത്തിനു വഴിയില്ലാതിരിക്കുമ്പോള്‍ നമ്മള്‍ ഇത്രവലിയ വിവാഹമാമാങ്കങ്ങള്‍ നടത്തുന്നത് അഭികാമ്യമോ.
 
 
 

1 അഭിപ്രായം:

  1. വിവാഹം കഴിക്കുന്നത്‌ വിപണിക്ക് വേണ്ടി ആകരുത്.വിവാഹങ്ങൾ പോലെയുള്ള ചടങ്ങുകൾ പരമാവധി ലളിതമാക്കുക.നിറയെ സ്വര്‍ണ്ണം ഇട്ട്‌ കഴുത്ത്‌ നേരെ നിൽക്കാൻ പറ്റാത്ത വിധത്തിൽ ആഭരണങ്ങൾ...!! കടമെടുത്തു നാട്ടുകാരെ കാണിക്കാനവരുത്‌ നമ്മുടെ ആഘോഷങ്ങൾ .ചുരുങ്ങിയത് ഒരു പത്തുവര്‍ഷമെങ്കിലും ചെറിയൊരു കുടുംബത്തിന് ജീവിക്കാന്‍ കഴിയുന്ന പണം ഒരൊറ്റ ദിവസംകൊണ്ട് കലക്കിമറിക്കുന്ന വിവാഹമാമാങ്കങ്ങള്‍ നമുക്ക് വേണോ.? തീരുമാനങ്ങൾ യുക്തിപൂർവ്വം എടുക്കുക
    http://malayalatthanima.blogspot.in/

    മറുപടിഇല്ലാതാക്കൂ

Rashid Tuvvur. Blogger പിന്തുണയോടെ.