പറഞ്ഞാല്‍ താങ്കള്‍ ചെയ്യുമോ?


 
കടപ്പാട്:oneindia malyalam
 
 
താങ്കളുടെ ഇഷ്ടങ്ങളെയും അനിഷ്ടങ്ങളെയും കുറിച്ച് ദിവസേന പത്രത്തിലോ ടിവിയിലെ കുറിപ്പ് നല്‍കാന്‍ പറഞ്ഞാല്‍ താങ്കള്‍ ചെയ്യുമോ? അതുപോലെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങും എല്ലാവരിലുമെത്തുന്ന ഒന്നാണ്. അതുകൊണ്ട് ഫേസ്ബുക്ക് പോലുള്ള കമ്യൂണികളില്‍ മിനിമം മര്യാദ പാലിക്കാന്‍ എല്ലാവരും തയ്യാറാവണം. ദിവസത്തില്‍ രണ്ടിലേറെ തവണ ഫേസ് ബുക്ക് ശ്രദ്ധിക്കുന്ന സ്വഭാവമുണ്ടെങ്കില്‍ അതിനെ നിയന്ത്രിക്കാന്‍ ശ്രമിക്കണം. ഫുള്‍ ടൈം ഓണ്‍ലൈനിലുള്ളവരുടെ കാര്യമല്ല പറയുന്നത്. ഫേസ്ബുക്കിനും ചാറ്റിങിനും മാത്രമായി ഇന്റര്‍നെറ്റില്‍ അധികസമയം ചെലവഴിക്കുന്നവരാണ് ശ്രദ്ധിക്കേണ്ടത്.

ബന്ധങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കഴിയുന്നതും നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ പൊതുവായി ഷെയര്‍ ചെയ്യുന്നതില്‍ നിന്ന് ഒഴിവാകണം. മാസങ്ങളോളം ചാറ്റ് ചെയ്ത ഒരു സുഹൃത്തിന് നിങ്ങളുടെ എല്ലാവിവരങ്ങളും കൈമാറുന്നത് തെറ്റാണ്. കാരണം 25കാരനാണെന്നു കരുതി ഒരു പതിനെട്ടുകാരി പലപ്പോഴും ചാറ്റ് ചെയ്യുന്നതും കമന്റ് ചെയ്യുന്നത് ഒരു മധ്യവയസ്‌കന്റെയോ വൃദ്ധന്റെയോ വാളിലായിരിക്കും.
നിങ്ങളുടെ പ്രിയപ്പെട്ടവനോടുള്ള സ്‌നേഹമോ, കഴിഞ്ഞ രാത്രിയിലെ നല്ല നിമിഷങ്ങള്‍ക്ക് നന്ദിയോ ഫേസ് ബുക്കിലൂടെ പറയാതിരിക്കുന്നതാണ് നല്ലത്.

കൂട്ടുകാരുടെ എണ്ണം കിട്ടുന്നതിനുവേണ്ടി കാണുന്നവരെയെല്ലാം ആഡ് ചെയ്യുന്നവരാണ് പലപ്പോഴും കുടുങ്ങുന്നത്. നിങ്ങള്‍ നേരിട്ടറിയുന്ന അല്ലെങ്കില്‍ സുഹൃത്തുക്കള്‍ മുഖേന അറിയുന്നവരെ മാത്രം ഫ്രണ്ട്‌സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക. കുടുംബക്കാരും ഫ്രണ്ട്‌സും ചേര്‍ന്ന് പരമാവധി അഞ്ഞൂറില്‍ താഴേ കൂട്ടുകാര്‍ മാത്രമേ ഒരു സാധാരണക്കാരന്റെ പ്രൊഫൈലില്‍ ഉണ്ടാവാന്‍ സാധ്യതയുള്ളൂ.

പലപ്പോഴും സെലിബ്രിറ്റികളുടെ ഫേസ്ബുക്ക് ഐഡികള്‍ക്കുള്ളില്‍ മറഞ്ഞുനില്‍ക്കുന്നത് വ്യാജന്മാരായിരിക്കും. പൃഥിരാജുമായി ചാറ്റ് ചെയ്ത് സന്തോഷിച്ചിരിക്കുന്ന നിങ്ങള്‍ ഒരു പക്ഷേ വിവരങ്ങള്‍ കൈമാറുന്നത് ഏതെങ്കിലും തട്ടിപ്പുകാരനായിരിക്കും. കൂട്ടുകാരുടെ എണ്ണത്തിലല്ല കാര്യം. നല്ല കൂട്ടുകാരിലാണ്. ഫേസ്ബുക്ക് ഒരു തുറന്ന പുസ്തകമാണ്. ഇന്നു തന്നെ നിങ്ങള്‍ തീര്‍ത്തും അറിയാത്ത കൂട്ടുകാരെ ഡംപ് ചെയ്യാന്‍ ശ്രമിക്കുക. അറിയുന്നവരെ മാത്രം നിലനിര്‍ത്തുക.

 

അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.