അമ്മമാര്‍ അറിഞ്ഞിരിക്കേണ്ട ചില പ്രധാനകാര്യങ്ങളുണ്ട്

 
 
 
ഇന്നത്തെ സമൂഹത്തില്‍ തനിയെ ജീവിക്കുന്ന അമ്മമാരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്

അമ്മ മാത്രമായാല്‍ അച്ഛന്റെ കുറവറിയിക്കാതെയും അച്ഛന്‍ മാത്രമായാല്‍ അമ്മയുടെ കുറവറിയിക്കാതെയും കുട്ടിയെ കാര്യപ്രാപ്തിയുളളവരാക്കി മാറ്റുകയെന്ന വെല്ലുവിളി നിസാരമല്ല.

തനിയെ കുട്ടിയെ വളര്‍ത്താന്‍ തീരുമാനിക്കുന്ന അമ്മമാര്‍ അറിഞ്ഞിരിക്കേണ്ട ചില പ്രധാനകാര്യങ്ങളുണ്ട്, പ്രത്യേകിച്ചും കുട്ടിയുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍.

അത്യാവശ്യസന്ദര്‍ഭങ്ങളില്‍ വിളിക്കാനുളള ഫോണ്‍നമ്പറുകള്‍ എഴുതി കുട്ടിയുടെ ശ്രദ്ധയില്‍ പെടുത്തുക. ഫോണ്‍ വിളിക്കാന്‍ കുട്ടിയെ പരിശീലിപ്പിക്കുകയും വേണം. ഹോസ്പിറ്റല്‍, പൊലീസ് സ്റ്റേഷന്‍ തുടങ്ങിയവയുടെ നമ്പറുകള്‍ കൂടാതെ അത്യാവശ്യസന്ദര്‍ഭങ്ങളില്‍ വിളിക്കേണ്ട ബന്ധുക്കളുടേയും സുഹൃത്തുകളുടേയും അയല്‍ക്കാരുടേയും നമ്പറുകള്‍ ഉണ്ടായിരിക്കണം. നിങ്ങളുടെ നമ്പര്‍ കുട്ടിയെ കാണാതെ തന്നെ പഠിപ്പിക്കുക.
കുട്ടിയെ വാതിലടക്കാനും തുറക്കാനും പഠിപ്പിക്കുക. വീടിന്റെ മേല്‍വിലാസവും നിങ്ങളുടെ മൊബൈല്‍ നമ്പറും കുട്ടിയുടെ നോട്ടുപുസ്തകത്തില്‍ എഴുതി വയ്ക്കുക.

പഠിപ്പിക്കുന്നതും നല്ലതാണ്.

വീടിന്റെ സംരക്ഷണത്തിന് ഒരു നായയുണ്ടായിരിക്കുന്നത് നല്ലതാണ്.

 

അയല്‍വക്കവുമായി എപ്പോഴും നല്ല ബന്ധം സൂക്ഷിക്കുക. നിങ്ങളില്ലാത്ത സമയത്ത് വീടു ശ്രദ്ധിക്കാനും അത്യാവശ്യസന്ദര്‍ഭങ്ങളില്‍ സഹായമഭ്യര്‍ത്ഥിക്കാനും ഇത് സഹായിക്കും.

കഴിവതും നല്ല സുഹൃത്തുകളെ സംഘടിപ്പിക്കുക. നല്ല സുഹൃദ്‌വലയം നിങ്ങളെ സഹായിക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഏറെ സഹായകമായിരിക്കും
 
 

Rashid Tuvvur


അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.