മീന്‍ പത്തിരി.....


 
മീന്‍ പത്തിരി
 
 

 
 
ആദ്യം പത്തിരിയ്‌ക്കുള്ളില്‍ നിറയ്‌ക്കാനുള്ള മീന്‍ തയ്യാറാക്കുക. മീന്‍ വൃത്തിയാക്കി മുള്ളുകളഞ്ഞ്‌ ചെറിയ കഷണങ്ങളാക്കുക. ഇതില്‍ മുളക്‌, മല്ലി, മഞ്ഞള്‍, ഉപ്പ്‌ എന്നിവ നന്നായി ചേര്‍ത്ത്‌ മാറ്റിവെയ്‌ക്കുക. പാത്രത്തില്‍ എണ്ണ ചൂടാകുമ്പോള്‍ അരിഞ്ഞുവെച്ച സവാള, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇട്ട്‌ നന്നായി മൂപ്പിയ്‌ക്കുക. ഇവ നല്ല ബ്രൗണ്‍ നിറത്തിലാകുമ്പോള്‍ പുരട്ടിവെച്ചിരിക്കുന്ന മീന്‍ കഷണങ്ങള്‍ അതിലേയ്‌ക്കിട്ട്‌ ചെറിയ തീയില്‍ നന്നായി ഇളക്കി വേവിച്ചെടക്കുക. ഇതിലെക്ക്‌ ഗരം മസാലയും ചെറുനാരങ്ങാ നീരും ചേര്‍ക്കുക. പാകമായാല്‍ മാറ്റിവെയ്‌ക്കുക

പത്തിരി തയ്യാറാക്കുന്ന വിധം

പാകത്തിന്‌ വെള്ളമെടുത്ത്‌ ഉപ്പുചേര്‍ത്ത്‌ തിളപ്പിയ്‌ക്കുക. അതിലേയ്‌ക്ക്‌ പത്തിരിയ്‌ക്കുള്ള പാകത്തില്‍ പൊടിച്ച അരിപ്പൊടി ഇട്ട്‌ തവകൊണ്ട്‌ നന്നായി ചേര്‍ക്കുക. മാവ്‌ മയത്തില്‍ കിട്ടാനായി ഇതിലേയ്‌ക്ക്‌ അല്‌പം വെളിച്ചെണ്ണ ചേര്‍ക്കാം. മാവിന്റെ ചൂട്‌ മാറുമ്പോള്‍ കൈകള്‍കൊണ്ട്‌ മയത്തില്‍ കുഴച്ച്‌ ഒരേവലുപ്പത്തില്‍ ഉരുളുകളാക്കുക. അധികം നേര്‍ത്തുപോകാതെ വട്ടത്തില്‍ പരത്തുക. പകുതി ഭാഗത്ത്‌ തയ്യാറാക്കിവെച്ചിരിക്കുന്ന മീന്‍ വെച്ച്‌ മറ്റേപ്പകുതി ചേര്‍ത്ത്‌ അര്‍ദ്ധവൃത്താകൃതിയില്‍ മടക്കുക. തിളച്ച എണ്ണയിലേയ്‌ക്ക സൂക്ഷിച്ച്‌ ഇട്ട്‌ പൊരിച്ചെടുക്കക. പിന്നീട്‌ മുട്ട നന്നായി അടിച്ച്‌, വേവിച്ച പത്തിരി അതില്‍ മുക്കി ഒന്നുകൂടി പൊരിച്ചെടുക്കുക.

 
 

Rashi Babu

അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.