കറുത്തപാടിനോട് ഗുഡ്‌ബൈ പറയാം........




 
 
കറുത്തപാടിനോട് ഗുഡ്‌ബൈ പറയാം........
 
 
 
 
മുഖത്തിന്റെ സൗന്ദര്യം തല്ലിക്കെടുത്തുന്ന കറുത്ത പാടുകള്‍ എല്ലാ പെണ്‍കുട്ടികളുടേയും പേടിസ്വപ്‌നമാണ്. കറുത്ത പാടെല്ലാം മായ്ച്ച് സിനിമാനടിയെ പോലെയാക്കാമെന്ന മോഹന വാഗ്ദാനം നല്‍കി വിപണിയിലെത്തുന്ന മിക്ക ക്രീമുകളും ഉദ്ദേശിച്ച ഫലം നല്‍കാറുമില്ല. . എന്നാല്‍ കറുത്ത പാടുകളകറ്റാന്‍ ചില പൊടിക്കൈകള്‍ ഫലപ്രദമാണ്. വീട്ടിലിരുന്നു തന്നെ കൃത്രിമ വസ്തുക്കള്‍ ഒന്നും ഉപയോഗിക്കാതെ കറുത്ത പാടുകളകറ്റാനിതാ പത്തു വഴികള്‍

1. ഓരു കപ്പ് തൈരില്‍ ഒരു മുട്ട നന്നായി അടിച്ചു ചേര്‍ക്കുക. ഈ മിശ്രിതം ഒരു മണിക്കൂര്‍ മുഖത്തു പുരട്ടിയ ശേഷം തണുത്ത വെള്ളത്തില്‍ നന്നായി കഴുകുക. ഇതു തുടര്‍ച്ചയായി ഒരാഴ്ച ചെയ്താല്‍ മുഖത്തെ കറുത്ത പാടുകളെല്ലാം മാറി തിളക്കം ലഭിയ്ക്കും.

2. ക്യാബേജ് നന്നായി അരച്ചു മുഖത്തു പുരട്ടുക. കറുത്ത പാടുകള്‍ മാറുന്നതിനോടൊപ്പം ചര്‍മ്മം മൃദുവുമാകും.

3. കറ്റാര്‍ വാഴപ്പോളയുടെ നീര് മുഖത്തു പൂരട്ടുക.

4. ഒരു സ്പൂണ്‍ ഈസ്റ്റില്‍ ഒരു സ്പൂണ്‍ കാബേജ് നീരും കുറച്ച് പനിനീരും ചേര്‍ത്ത് മുഖത്തു പുരട്ടുക.

5. ഉരുളക്കിഴങ്ങ് കുഴമ്പു രൂപത്തിലാക്കി പുരട്ടുക. കണ്ണിനു ചുറ്റുമുള്ള കറുത്ത പാടു മായ്ക്കാനും ഇത് സഹായിക്കും.

6. ഒരു തക്കാളിയുടെ നീരെടുത്ത് പല തവണയായി മുഖത്തു പൂരട്ടുക. ഒരാഴ്ചയ്്ക്കുള്ളില്‍ ചര്‍മ്മം സുന്ദരമാകും.

7. മഞ്ഞള്‍ പൊടിയില്‍ നാരങ്ങാ നീരു ചേര്‍ത്ത് കുഴമ്പു പരുവത്തിലാക്കുക. ഇത് അരമണിക്കൂര്‍ മുഖത്തു പുരട്ടിയ ശേഷം കഴുകി കളയുക.

8. മഞ്ഞളും ആര്യവേപ്പിന്റെ ഇലയും അരച്ച മിശ്രിതം ഒരു മണിക്കുര്‍ മുഖത്ത് പുരട്ടിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക.

9. കാച്ചാത്ത പാലില്‍ രണ്ടു തരി ഉപ്പിട്ട ശേഷം ഈ പാലു കൊണ്ട് മുഖം കഴുകുക

10. ഓറഞ്ചു നീരും പനിനീരും തുല്യ അളവില്‍ എടുത്ത് മിക്‌സ് ചെയ്ത ശേഷം മുഖത്തു പുരട്ടുക
 

 
 

--

അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.