മൊബൈല്‍ ഇല്ലാതെ നടക്കാന്‍ പറ്റില്ല...................



 
മൊബൈല്‍ ഫോണ്‍ ഇന്ന് ആബാലവൃദ്ധം ജനങ്ങളുടെയും സന്തതസഹചാരിയാണ്, കയ്യില്‍ വെള്ളംകുടിക്കാന്‍ കാശില്ലെങ്കിലും കീശയിലൊരു മൊബൈല്‍ ഫോണ്‍ എല്ലാവര്‍ക്കും നിര്‍ബ്ബന്ധമാണ്. അത് ആണായാലും ശരി പെണ്ണായാലും ശരി.

മൊബൈല്‍ ഫോണ്‍ കൊണ്ടുള്ള ഉപകാരങ്ങളോര്‍ക്കുമ്പോള്‍ അത് വേണ്ടെന്ന് വെയ്ക്കാന്‍ ആര്‍ക്കാണ് തോന്നുക. ഉപയോഗിച്ച് തുടങ്ങിയാല്‍ മൊബൈല്‍ ഇല്ലാതെ നടക്കാന്‍ പറ്റില്ലെന്ന അവസ്ഥയാണുണ്ടാകുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ക്ക് ഒരു തരം അഡിക്ഷനുണ്ട്. ഉണ്ണുന്നതും ഉറങ്ങുന്നതും എന്നുവേണ്ട കുളിമുറിയില്‍പ്പോലും മൊബൈല്‍ഫോണ്‍ ഒപ്പമുണ്ടാകും.

ഈ സാധനം കയ്യിലില്ലാതെ വന്നാല്‍ സ്ത്രീകള്‍ക്ക് നഗ്നയാക്കപ്പെട്ട പോലെയും എന്തൊക്കെയോ നഷ്ടപ്പെട്ടതുപോലെയും ഒരു ഫീല്‍ ആണത്രേ. മൊബൈല്‍ ഫോണിന്റെ കാര്യത്തില്‍ മാത്രമല്ല ആശയവിനിമയത്തിനുപയോഗിക്കുന്ന ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങളുടെ കാര്യത്തിലെല്ലാം സ്ത്രീകള്‍ക്ക് ഒരുതരം അഡിക്ഷനുണ്ടെന്നാണ് ഒരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 

മൊബൈലില്‍ ക്യാമറ, ഇമെയില്‍, ജിപിഎസ്, വീഡിയോ ചാറ്റ് തുടങ്ങിയ സൗകര്യങ്ങളുള്ള സ്മാര്‍ട് ഫോണുകള്‍ വേണമെന്നാണ് സ്ത്രീകളെല്ലാം പറയുന്നത്
 

അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.