* രഹസ്യസ്വഭാവമുള്ള പുതിയ സൗദി ഭീകരവിരുദ്ധനിയമം സമാധാനപരമായ
പ്രതിഷേധങ്ങളെപ്പോലും അടിച്ചമര്‍ത്തുമെന്ന്‌ ആംനസ്റ്റി ഇന്റര്‍നാഷണല്‍
ചൂണ്ടിക്കാട്ടി. നിയമത്തിന്റെ കരട്‌ വാര്‍ത്താലേഖകര്‍ക്കുമുന്നില്‍
പ്രദര്‍ശിപ്പിച്ചുകൊണ്ട്‌ അതിലെ പല നിയന്ത്രണങ്ങളും
മനുഷ്യാവകാശത്തിനെതിരാണെന്ന്‌ സംഘടന അഭിപ്രായപ്പെട്ടു.

അന്യായമായി ദീര്‍ഘകാലം തടവിലാക്കുക, നിയമപരമായ സ്വാതന്ത്ര്യത്തില്‍ കുറവ്‌
വരുത്തുക, വധശിക്ഷ നിര്‍ബാധം ഉപയോഗിക്കുക എന്നീ നിയമങ്ങളാണ്‌ മനുഷ്യാവകാശ
ധ്വംസനമാവുന്നത്‌.

പക്ഷേ ഈ ഭീകരനിയമങ്ങള്‍ സാധാരണക്കാര്‍ക്കല്ല മറിച്ച്‌ തീവ്രവാദികളെ മാത്രം
ഉദ്ദേശിച്ചുള്ളവയാണെന്ന്‌ സൗദി ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. സൗദി ഭരണകൂടം
ഇതേക്കുറിച്ച്‌ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെങ്കിലും നിയമത്തില്‍
ഇത്തരം വകുപ്പുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ പേരു

അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.