മുഖത്തിന്റെ ഒരുവശത്തായി ഉണ്ടാകുന്ന അതികഠിനമായ വേദനയാണ്



 
 
മുഖത്തിന്റെ ഒരുവശത്തായി ഉണ്ടാകുന്ന അതികഠിനമായ വേദനയാണ് ട്രൈജെമിന്ല്‍ ന്യൂരാല്ജിയ എന്ന രോഗത്തിന്റെ മുഖമുദ്ര മനുഷ്യന്‍ ഇന്നേവരെ അനുബവിച്ചറിഞ്ഞുള്ള തില്‍വെച്ചു ഏറ്റവും കഠിനമായ വേദനയായിരിക്കും ഈ രോഗി അനുഭവിക്കുക. ട്രൈജെമിന്ല്‍ ന്യൂരാല്ജിയ  എന്ന രോഗത്തിന്റെ മുഖമുദ്ര ട്രൈജെമിനല്  നോര്‍വ്  എന്ന തലച്ചോറില്‍ നിന്നും അന്ജാമത്തെ ക്രാനിയാല്‍ നാഡിക്ക് ഉണ്ടാകുന്ന ഒരു ചെറിയ തകരാറാണ് രോഗകാരണം. ഭാഗ്യവശാല്‍ പതിനയ്യായിരത്തില്‍ ഒരാള്‍ക്കു മാത്രമേ ഈ രോഗം വരാറുള്ളൂ.
പുരുഷന്‍മാരിലും അമ്പതു കഴിഞ്ഞ സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി കാണപെടുന്നത് 30 വയസ്സിനു താഴെ വളരെ വിരളമായി മാത്രമേ വരാറുള്ളൂവെങ്കിലും മൂന്നു വയസ്സു മാത്രം പ്രായമുള്ള കുഞ്ഞുങ്ങളില്‍ പോലും ഈ രോഗം വന്നിട്ടുള്ളതായി രേഗപെടുതിയിട്ടുണ്ട് ട്രൈ ജെമിനല്‍ നേര്‍വിനു മൂന്നു ശാഖകളാണുള്ളത് ഈ ശാഖകളേ കണ്ണിന്റെ ഭാഗം മൂകിന്റെ ഭാഗം കീഴ്താടിയുടെ ഭാഗം എന്ന രീതിയില്‍ പൊതുവേ തരാം തിരിക്കാം മുഖത്തു നിന്നുള്ള വേദന ചൂട് തണുപ്പ് തുടങ്ങിയ സംവേദനങ്ങളെ തലച്ചോറില്‍ എത്തിക്ക എന്നതാണ് ഈ ഞരമ്പിന്റെ ദര്മ്മം കീഴ്‌ താടിയെല്ലിനടുത്തെക്കു പോകുന്ന നാഡിശാഖ ഭക്ഷണം ചവയ്ക്കാനും മറ്റും സഹായിക്കുകയും ചെയ്യുന്നുമുണ്ട്
കുത്തുന്ന വേദന
വൈദ്യുത ഷോക്ക് ഏല്‍ക്കുന്നത് പോലയോ കത്തിക്കു കുത്തിക്കീറുന്നത് പോലെയോ ഉള്ള അതിതീവ്രമായ വേദനയാണ് മുഖത്തിന്റെ ഒരു വശത്തായി പെട്ടന്നു വരിക സെക്കന്റ്‌കളോ മിനുറ്റ്കളോ മാത്രമായിരിക്കും ഈ വേദന നിലനില്‍ക്കുക പക്ഷേ ഒരു ദിവസം ഇത്തരം വേദന നൂറിലേറെതവണ ഉണ്ടാകാം ഏതു രോഗിയും അക്ഷരാര്‍ഥത്തില്‍ അടിപെട്ടുപോകുകതന്നെ ചെയ്യും .
നെറ്റി കണ്ണ് ചെള്ള മൂക്ക് ചുണ്ട് താടിയെല്ല്‍ എന്നിവിടങ്ങളിലെല്ലാം യാതൊരു മുന്നറിയിപ്പും കൂടാതെ ഈ വേദന കടന്നുവരാം. ഈ രോഗമുള്ളവരില്‍ ചില ഉത്തേജന കേന്ദ്രങ്ങള്‍  മുഖത്തുള്ളതായു കണ്ടുവരുന്നു ഷേവ് ചെയ്യുകയോ ചിരിക്കുകയോ  ഒന്നു തൊടുകയോ എന്തിന്ഒരു ചെറിയ കാറ്റ് മുഖത്തു വീശിയാല്‍ പോലും വേദന കടന്നു വന്നിരിക്കും
ഒരു ദിവസം പലതവണ വേദന വരുമെന്നതിനാലും തീവ്രമായത് കൊണ്ടും രോഗിക്കു വീടിനു പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയുണ്ടാകാം വേദന കാരണം ആത്മഹത്യയെകുറിച്ചു പോലും രോഗിചിന്തിക്കാന്‍ തുടങ്ങും അക്കാരണത്താല്‍  ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന രോഗം എന്നൊരു പേര് പോലുമുണ്ട്
ഉറക്കത്തില്‍ പേടികേണ്ട
വിചിത്രമെന്നു പറയട്ടെ ഉറക്കത്തില്‍ ഈ വേദന ഉണ്ടാകാറില്ല ഉറക്കമുണര്‍ന്നു കഴിഞ്ഞാലും കുറച്ചുനേരത്തെങ്കിലും ഈ വേദന ഉണ്ടാകാറില്ല അതുപോലെ തന്നെ മുഖത്തു വേദന ഉണ്ടാകുമ്പോള്‍ ചിലരില്‍ ഇടത്തേ ചൂണ്ടുവിരലിനും വേദന അനുഭവപെടും.

 

 

അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.