Airtel 3G



03031_310985[1].jpg


 
കേരളത്തില്‍ എയര്‍ടെല്ലിന്റെ 3ജി സേവനം പ്രഖ്യാപിക്കുന്ന ചടങ്ങില്‍ എയര്‍ടെല്‍ മൊബൈല്‍ സര്‍വീസസ്(കേരള) - ഓപ്പറേഷന്‍സ് വിഭാഗം വൈസ് പ്രസിഡന്റ് മനോജ് മുരളി, എയര്‍ടെല്‍ 3ജിയുടെ ആദ്യ ഉപഭോക്താവായ നടന്‍ നാദിര്‍ഷ എന്നിവര്‍
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍, ബുധനാഴ്ച അര്‍ധരാത്രി മുതല്‍ കേരളത്തിലും 3ജി സേവനം ലഭ്യമാക്കും. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവ അടക്കമുള്ള പ്രമുഖ നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ എയര്‍ടെല്‍ 3ജി ലഭ്യമാകുക. പിന്നീട് സംസ്ഥാനത്തിന്റെ മറ്റു പ്രധാന ഭാഗങ്ങളിലും സേവനം ലഭിക്കും. ഇതോടെ ഇന്ത്യയില്‍ 30 ലക്ഷത്തോളം വരുന്ന എയര്‍ടെല്‍ 3ജി ഉപഭോക്തൃശൃംഖലയിലേക്കാണ് കേരളത്തിലെ ഉപഭോക്താക്കളും അണിചേരുന്നത്.

കേരളത്തില്‍ ഡാറ്റ, ഇന്റര്‍നെറ്റ് വിപ്ലവത്തിന് എയര്‍ടെല്‍ 3ജി നേതൃത്വം നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് ഭാരതി എയര്‍ടെല്‍ കേരള-തമിഴ്‌നാട് മൊബൈല്‍ സര്‍വീസസ് സി.ഇ.ഒ രാജീവ് രാജഗോപാല്‍ പറഞ്ഞു.

മള്‍ട്ടി മീഡിയ സേവനങ്ങള്‍, ഹൈ സ്പീഡ് മൊബൈല്‍ ബ്രോഡ്ബാന്‍ഡ്, വീഡിയോ ഓണ്‍ ഫോണ്‍, ലൈവ് ടി.വി, വീഡിയോ കോള്‍ തുടങ്ങിയ നിരവധി സേവനങ്ങളാണ് എയര്‍ടെല്‍ 3ജി ഉപഭോക്താക്കളിലേക്കെത്തിക്കുന്നത്. എയര്‍ടെല്‍ 3ജിയിലെ വീഡിയോ ടാക്കീസ് പോര്‍ട്ടലിലൂടെ പ്രശസ്തമായ ഹിന്ദി സിനിമകളും മലയാളമടക്കമുള്ള പ്രാദേശിക ഭാഷാ ചിത്രങ്ങളും മൊബൈല്‍ ഫോണില്‍ ആസ്വദിക്കാനാകും. ലൈവ്, ഓണ്‍ ഡിമാന്‍ഡ് ടി.വി ചാനലുകളുടെയും ഷോകളുടെയും വന്‍ ശ്രേണിയും എയര്‍ടെല്‍ 3ജിയുടെ പിന്‍ബലമുള്ള മൊബൈല്‍ ടി.വിയില്‍ ലഭ്യമാകും.

മൊബൈല്‍ ഹാന്‍ഡ്‌സെറ്റിന് പുറമെ എയര്‍ടെല്‍ ഹൈസ്പീഡ് യു.എസ്.ബി ഡാറ്റാ കാര്‍ഡുകള്‍ ഉപയോഗിച്ച് ടാബ്‌ലറ്റ് പി.സി, ലാപ്‌ടോപ് തുടങ്ങിയവയിലും ഉപയോക്താക്കള്‍ക്ക് 3ജി പ്രയോജനപ്പെടുത്താനാകും. ഡാറ്റാ ഉപഭോഗം സംബന്ധിച്ച കൃത്യമായ വിവരങ്ങളും മുന്നറിയിപ്പുകളും എയര്‍ടെല്‍ നല്‍കുന്നത് മൂലം ചെലവുകള്‍ നിയന്ത്രിക്കാനും കഴിയും. നിലവിലുള്ള ഇന്റര്‍നെറ്റ് ഉപയോഗം വിലയിരുത്തി ഉചിതമായ എയര്‍ടെല്‍ 3ജി പ്ലാന്‍ തിരഞ്ഞെടുക്കാന്‍ പ്രാപ്തമാക്കുന്ന ഇന്റര്‍നെറ്റ് യൂസേജ് കാല്‍ക്കുലേറ്ററും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.

എയര്‍ടെല്‍ 3ജി സേവനങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ 
www.airtel.in/Airtel3G/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 12134 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുകയോ 121 എന്ന നമ്പറിലേക്ക് '3G HELP' എന്ന എസ്.എം.എസ് അയക്കുകയോ ചെയ്യാം
 
 
 

അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.