മൊബൈലുകള്‍ അര്‍ബുദ ഏജന്റുമാര്‍! (Causes of Mobiles)




മൊബൈലുകള്‍ അര്‍ബുദ ഏജന്റുമാര്‍!  


മൊബൈലുകള്‍ അര്‍ബുദത്തിന്റെ ഏജന്റുമാരായി പ്രവര്‍ത്തിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ അര്‍ബുദ ഗവേഷണ വിഭാഗം. കീടനാശിനിയായ ഡിഡിടിയുടെയും പെട്രോള്‍ എഞ്ചിനില്‍ നിന്നുള്ള ബഹിര്‍ഗമനത്തിന്റെയും വിഭാഗത്തിലാണ് അന്താരാഷ്ട്ര ശാസ്ത്രജ്ഞര്‍ മൊബൈലിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ അര്‍ബുദ ഗവേഷണ സംഘമാണ് മൊബൈല്‍ ഫോണിനെ അര്‍ബുദ ഏജന്റായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ഫ്രാന്‍സിലെ ലിയോണില്‍ അവസാനിച്ച യോഗത്തിലാണ് മൊബൈലിനെ അര്‍ബുദത്തിനു കാരണമാകാവുന്ന പദാര്‍ത്ഥങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഗവേഷണ സംഘം തങ്ങളുടെ കണ്ടെത്തല്‍ ലോകാരോഗ്യ സംഘടനയെ അറിയിക്കുകയും മൊബൈല്‍ ഉപയോഗിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വിവിധ രാജ്യങ്ങള്‍ക്ക് നല്‍കുകയും ചെയ്തു.
എന്നാല്‍, മൊബൈല്‍ ഫോണ്‍ ഉപയോഗം അര്‍ബുദത്തിനു നേരിട്ടുള്ള കാരണമാവണമെന്നില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഈ കണ്ടെത്തല്‍ മൂലം മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ കാര്യമായ മാറ്റം വേണമെന്നും ഗവേഷകര്‍ ശഠിക്കുന്നില്ല.
മൊബൈല്‍, റഡാര്‍ തുടങ്ങിയവയില്‍ നിന്നുള്ള വൈദ്യുത കാന്തിക തരംഗങ്ങള്‍ അര്‍ബുദത്തിനു കാരണമാവുന്നതിനെ കുറിച്ചാണ് ഒരാഴ്ച നീണ്ട യോഗം ചര്‍ച്ച ചെയ്തത്. മൊബൈല്‍ ഉപയോഗം രണ്ട് തരത്തിലുള്ള ബ്രെയിന്‍ ട്യൂമറിന് കാരണമാവുന്നു എന്നതിന് വളരെ കുറച്ച് ഉദാഹരണങ്ങള്‍ ഉണ്ട് എങ്കിലും മറ്റുള്ള തരം അര്‍ബുദങ്ങള്‍ക്ക് കാരണമാവുന്നതിന് തെളിവുകളൊന്നുമില്ല എന്നും യോഗം വിലയിരുത്തി.
മൊബൈല്‍ അര്‍ബുദ ഏജന്റായി മാറിയേക്കാമെന്ന് പറയുന്ന സംഘടനയാണ് മദ്യവും രാത്രികാല ജോലിയും അര്‍ബുദ ഏജന്റുമാരായി പ്രവര്‍ത്തിച്ചേക്കാമെന്ന് പറഞ്ഞിട്ടുള്ളത്.
കടപ്പാട് : വെബ്ദുനിയ
--
with warm regards.....
Rashid Tuvvur

അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.