ഗര്‍ഭകാലഛര്‍ദി ആയുര്‍വേദ പരിഹാരം (Better Pregnant Treetment In Ayurvedha)


ഗര്‍ഭകാലഛര്‍ദി ആയുര്‍വേദ പരിഹാരം

ഛര്‍ദ്ദിയും മനംപുരട്ടലും ഉണ്ടാകാനുള്ള മുഖ്യകാരണം രക്‌തത്തിലെ ഹോര്‍മോണുകളില്‍ ഈസ്‌ട്രജന്‍ കൂടുന്ന തുമൂലമാണ്‌. വിവാഹം കഴിഞ്ഞ്‌ മാസങ്ങള്‍ക്കു ശേഷം നാട്ടുകാരും വീട്ടുകാരും കൂട്ടുകാും ചോദിക്കാന്‍ തുടങ്ങും'എന്താ വിശേഷം വല്ലതുമായോ?' മുഖത്ത്‌ ലജ്‌ജ നിറഞ്ഞ പുഞ്ചരിയോടെ അമ്മയാകാന്‍ പോകുന്നുവെന്ന്‌ വിളിച്ചുപറയുന്നത്‌ ഏതു സ്‌ത്രീക്കും സന്തോഷകരമായ കാര്യമാണ്‌. ഗര്‍ഭിണിയാണെന്ന തിരിച്ചറിവ്‌ സ്‌ത്രീക്ക്‌ ഉണ്ടാവുന്നത്‌ രാവിലെയുണ്ടാവുന്ന ഓക്കാനം, ഛര്‍ദ്ദി, മനംപുരട്ടല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ വഴിയാണ്‌. ഇവ പഴയകാലത്തേക്കാള്‍ ഇപ്പോള്‍ വളരെ കൂടുതലാണ്‌. ആധുനികയുഗത്തില്‍ മനുഷ്യന്റെ ജീവിതശൈലിയിലും ആഹാരരീതിയിലുമുണ്ടായ മാറ്റങ്ങളാണ്‌ ഇതിനു കാരണം. ഛര്‍ദ്ദിയും മനംപുരട്ടലും ഉണ്ടാകാനുള്ള മുഖ്യ കാരണം രക്‌തത്തിലെ ഹോര്‍മോണുകളില്‍ ഈസ്‌ട്രജന്‍ കൂടുന്നതുമൂലമാണ്‌.

ഓക്കാനവും ഛര്‍ദിയും

* അല്‍പമൊന്ന്‌ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ ഓക്കാനവും ഛര്‍ദിയും ഒഴിവാക്കാനാവും.
*
റെഡിമെയ്‌ഡ് ഭക്ഷണസാധനങ്ങള്‍, ലഘുപാനീയങ്ങള്‍, ഐസ്‌ക്രിം ഹോര്‍മോണുകള്‍ കുത്തിവച്ചു തുക്കം വര്‍ദ്ധിപ്പിക്കുന്ന മാംസം എന്നിവയുടെ അമിത ഉപയോഗം കുറക്കുക.

ഭക്ഷണത്തിലൂടെയുള്ള പരിഹാര മാര്‍ഗം

തവിടു കളയാത്ത ധാന്യങ്ങള്‍, വേവിക്കാത്ത പച്ചക്കറികള്‍, ഇലക്കറികള്‍, നാരടങ്ങിയ ഭക്ഷണം, ഉണങ്ങിയ പഴങ്ങള്‍ (ഉണക്കമുന്തിരി, ഈന്തപ്പഴം) തുടങ്ങിയവ ധാരാളമായി ഉപയോഗിക്കുക
*
ചായ, കാപ്പി എന്നിവക്കുപകരം പഴച്ചാറുകള്‍, മോരുവെള്ളം, കരിക്കിന്‍ വെള്ളം എന്നിവ ഉപയോഗിക്കുക.
*
കുറഞ്ഞത്‌ 15 ഗ്ലാസ്‌ വെള്ളം ദിവസവും കുടിക്കുക.
*
ഗര്‍ഭിണികള്‍ ശരീരത്തിന്‌ ആവശ്യത്തിന്‌ വിശ്രമവും ഉറക്കവും നല്‍കാന്‍ ശ്രദ്ധിക്കണം.
*
മനംപുരട്ടലും ഓക്കാനവും ഒഴിവാക്കാന്‍ ഇഷ്‌ടവിനോദങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.
*
വറുത്തതും പൊരിച്ചതും, കൊഴുപ്പു കൂടിയതും, മസാലകള്‍ ചേര്‍ത്തുണ്ടാക്കിയതുമായ ആഹാരസാധനങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.
*
യാത്ര പോകുമ്പോഴും ജോലിക്ക്‌ പോകുമ്പോഴും കഴിക്കാന്‍ പാകത്തിന്‌ പഴങ്ങളോ പലഹാരങ്ങളോ കൈവശം കരുതുന്നത്‌ നന്നായിരിക്കും.
*
ജീരകം നെയ്യില്‍ വറുത്തത്‌ ഇടയ്‌ക്കിടെ കടിക്കുന്നതും നല്ലതാണ്‌. ഇഞ്ചി ചേര്‍ത്ത ചായ, ബിസ്‌ക്കറ്റുകള്‍ കഴിക്കുന്നതും വളരെ ഗുണം ചെയ്യും.





അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.