കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഒരു സോഫ്റ്റ് വെയര്‍
സി ക്ലീനര്‍ എന്ന ഒരു സോഫ്റ്റ് വെയര്‍ മിക്കവര്‍ക്കും അറിയാമായിരിക്കും അല്ലേ.. സിസ്റ്റം ക്ലീന്‍ ചെയ്യാന്‍ മിക്കവരും ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഏറ്റവും പ്രസിദ്ധമായ ഒരു സോഫ്റ്റ് വെയര്‍ ആണു സി ക്ലീനര്‍ , എന്നാല്‍ ഞാന്‍ ഇന്നു നിങ്ങള്‍ക്കിവിടെ പരിചയപ്പെടുത്തുന്ന സോഫ്റ്റ് വെയര്‍ സി ക്ലീനറിന്റെ എല്ലാ സൌകര്യങ്ങളോടും ഒപ്പം മറ്റു ഒട്ടനവധി കാര്യങ്ങള്‍ കൂടി ചെയ്യാന്‍ നിങ്ങളെ സഹായിക്കുന്നതിനുള്ളതാണു, ആദ്യം എന്തൊക്കെ ആണിതിന്റെ പ്രത്യേകത എന്ന്‍ നോക്കാം, എന്നിട്ട് മാത്രം തിരുമാനിച്ചാ മതി നിങ്ങള്‍ക്കിത് ഡൌണ്‍ ലോഡ് ചെയ്യേണ്ട ആവശ്യമുണ്ടൊ ഇല്ലയോ എന്നു, ഇത്രയൊക്കെ സൌകര്യങ്ങള്‍ ഉള്ള ഇവന്‍ എത്ര സൈസ് ഉണ്ടാകുമെന്ന്‍ ആലോചിച്ച് പേടിക്കണ്ട,വെറും 4 എം ബി മാത്രം, ഇതു പൂര്‍ണ്ണമായും സൌജന്യവുമാണു, ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്കിതു പോലെ കാണാന്‍ ആകും ഇതിലെ ഓരോ ആപ്ലിക്കേഷനും മറ്റൊരാളുടെ സഹായം ഇല്ലാതെ തന്നെ നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും വിധം ലളിതമാണു ഈ അറിവു നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യാന്‍ താഴെ ക്ലിക്ക് ചെയ്യുക |





Post a Comment