ഇഷ്ടമുള്ള സേവനദാതാവിനെ തിരഞ്ഞെടുക്കാനുള്ള അവകാശം നിങ്ങളുടെതാണ്..............



 
 
ഇന്ന്‌ മൊബൈല്‍ നമ്പറുകള്‍ ഉപഭോക്താവിനു സ്വന്തമാണ്. ഇഷ്ടമുള്ള സേവനദാതാവിനെ തിരഞ്ഞെടുക്കാനുള്ള അവകാശം നിങ്ങളുടെതാണ്. മെച്ചപ്പെട്ട സേവനം നല്‍കുന്ന കമ്പനിയിലേക്ക് ആളുകള്‍ കൂടുമാറുമെന്നത് സ്വാഭാവികമാണ്. സേവനദാതാവിനെ മാറ്റാന്‍ ശ്രമിക്കും മുമ്പ് താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാതിരുന്നതാല്‍ അനാവശ്യമായി പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

1 നാഷണല്‍ റോമിങിനോ എസ്.ടി.ഡിക്കോ ഐ.സി.ഡിക്കോ വേണ്ടി എന്തെങ്കിലും സെക്യൂരിറ്റി തുക നിലവിലുള്ള മൊബൈല്‍ കമ്പനിക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചുകിട്ടുമെന്നുറപ്പാക്കണം. അല്ലെങ്കില്‍ അവസാനത്തെ ബില്‍ സെറ്റില്‍ ചെയ്യുന്നതിനായി ഈ തുക മാറ്റിവയ്ക്കാം.

2 നിങ്ങളുടെ കൈവശമുള്ള മൊബൈലില്‍ പുതിയ കമ്പനിയുടെ സിം വര്‍ക്ക് ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കണം. ഉദാഹരണത്തിന് റിലയന്‍സ് സി.ഡി.എം.എയില്‍ നിന്ന് ടാറ്റാ സി.ഡി.എം.എയിലേക്ക് മാറുകയാണെങ്കില്‍. സി.ഡി.എം.എയില്‍ നിന്ന് ജി.എസ്.എമ്മിലേക്ക് മാറുകയാണെങ്കില്‍ പുതിയ ഹാന്‍ഡ്‌സെറ്റ് തന്നെ വാങ്ങേണ്ടി വരും. ആദ്യത്തെ കമ്പനി കണക്ഷനൊപ്പം തന്ന ഫോണാണെങ്കില്‍ പുതിയ കമ്പനിയുടെ സിം അതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമോയെന്ന് പരിശോധിക്കണം. കണക്ഷന്‍ മാറുന്നതിനിടെ അപ്രതീക്ഷിതമായി വന്നു ചേരുന്ന ഈ ചെലവിനെ കുറിച്ച് പെട്ടെന്ന് ഓര്‍ത്തുകൊള്ളണമെന്നില്ല.

3 സ്വിച്ചിങിനായി എത്ര തുക ആവശ്യപ്പെട്ടാലും ആ തുക നല്‍കാന്‍ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചാല്‍ കമ്പനികള്‍ വഴങ്ങാന്‍ സാധ്യതയുണ്ട്. കാരണം 19 രൂപ മാത്രമാണ് ശരിയ്ക്കും അവര്‍ നല്‍കേണ്ടത്.

4 സൗജന്യങ്ങള്‍ ചോദിച്ചുവാങ്ങണം: മറ്റൊരു സേവനദാതാവില്‍ നിന്നെത്തുന്നവര്‍ക്ക് നിരവധി ഓഫറുകളാണ് കമ്പനികള്‍ തയ്യാറാക്കി വച്ചിട്ടുള്ളത്. ഇനി നിങ്ങള്‍ മാറാന്‍ ഉദ്ദേശിക്കുന്ന കമ്പനിയ്ക്ക് നിലവില്‍ യാതൊരു ഓഫറുമില്ലെങ്കില്‍ കാത്തിരിക്കുന്നതാണ് നല്ലത്. ചുരുക്കത്തില്‍ നിങ്ങളുടെ കൈയിലുള്ള നമ്പര്‍  കൊടുക്കണമെങ്കില്‍ നല്ലൊരു കരാര്‍ ആദ്യമേ ഉറപ്പിക്കണം. തീര്‍ച്ചയായും അത് ഭാവി മുന്‍കൂട്ടി കണ്ടുള്ള ഒന്നായിരിക്കണം. ഉദാഹരണത്തിന് ചേര്‍ന്ന ആദ്യമാസം 10000 മിനിറ്റ് ഫ്രീ തരാം എന്ന ഓഫറിനേക്കാള്‍ എത്രയോ നല്ലതാണ്. പ്രതിമാസം 400 മിനിറ്റ് ഫ്രി നല്‍കാമെന്നു പറയുന്നത്.
 
 

അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.